മനാമ: ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്‍െറ (ഐ.സി.ആര്‍.എഫ്) നേതൃത്വത്തില്‍ നടക്കുന്ന രക്തദാന ക്യാമ്പ് ജൂലൈ 29ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സ് ബ്ളഡ്ബാങ്കില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാലത്ത് 7.45 മുതല്‍ ഉച്ച12 മണിവരെയാണ് ക്യാമ്പ് നടക്കുക. നിരവധി പേര്‍ക്ക് ഉപകാരപ്പെടുന്ന ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും വാഹന സൗകര്യത്തിനുമായി താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്. സുധീര്‍ തിരുനിലത്ത് (39461746), യു.കെ. മേനോന്‍ (36080404), സുബൈര്‍ കണ്ണൂര്‍ (39682974), അജയകൃഷ്ണന്‍ (39627219), നാസര്‍ മഞ്ചേരി (32228424), ബിജു മലയില്‍ (33717421), കെ.ടി.സലിം (39522397, സുനില്‍ കുമാര്‍ ( 36445185).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.