മനാമ: ജോലിയിലെ പിഴവുകള്‍ മൂലം 547 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഉന്നത ഉദ്യോഗസ്ഥരും വരും. ഗുരുതരമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോയവര്‍ഷം 17 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടിട്ടുണ്ട്.
വിവിധ അച്ചടക്ക സമിതികളുടെ ശിപാര്‍ശയെ തുടര്‍ന്ന് 210 പേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 287 പേര്‍ക്ക് രേഖാമൂലം താക്കീത് നല്‍കി. ആരോഗ്യമന്ത്രാലയത്തിലെ 10 ജീവനക്കാര്‍ക്കെതിരായ ആരോപണം നിലനില്‍ക്കുന്നതല്ളെന്ന് തെളിഞ്ഞു. സിവില്‍ സര്‍വീസ് ബ്യൂറോ (സി.എസ്.ബി.)യുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കൂടുതല്‍ നടപടികളുണ്ടായത് വിദ്യാഭ്യാസ മന്ത്രാലയത്തിലാണ്.
അവിടെ 172 പേര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. എട്ടുപേരെ ഡിസ്മിസ് ചെയ്തു. 155പേര്‍ക്ക് താക്കീത് രേഖാമൂലം ലഭിച്ചു. 26 പേരെ വാക്കാലും താക്കീതു ചെയ്തു. ആരോഗ്യമന്ത്രാലയത്തില്‍ നിന്നും പോളി ടെക്നിക്കില്‍ നിന്നും മൂന്നുപേരെ വീതം സസ്പെന്‍റ് ചെയ്തു. രണ്ടിടങ്ങളില്‍ നിന്നുമായി യഥാക്രമം 17ഉം നാലും പേരെ വീതം ഡിസ്മിസ് ചെയ്തു. വൈദ്യുതി-ജല അതോറിറ്റിയില്‍ 13 സസ്പെന്‍ഷനും ഒരു ഡിസ്മിസലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം 14 സര്‍ക്കാര്‍ വകുപ്പുകളില്‍ സി.എസ്.ബി നടത്തിയ പരിശോധനയില്‍ വാര്‍ഷികാവധി, അപ്രൈസല്‍, സ്റ്റാഫ് ട്രെയിനിങ്, സമയനിഷ്ഠത തുടങ്ങിയ മേഖലകളിലാണ് പ്രശ്നങ്ങള്‍ കണ്ടത്തെിയത്. സര്‍ക്കാര്‍ റിക്രൂട്ട്മെന്‍റ് അതോറിറ്റിയായ സി.എസ്.ബിക്ക് 116 പരാതികളാണ് ലഭിച്ചത്. 17264447 ആണ് പരാതി അറിയിക്കാനുള്ള ഹോട്ട്ലൈന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.