കവിതാ സായാഹ്നം നടത്തി 

മനാമ: കേരള സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (എന്‍.എസ്.എസ്) സാഹിത്യ വിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ ‘പത്തു കവികള്‍; പത്തു കവിതകള്‍’ എന്ന പേരില്‍ കവിതാ സായാഹ്നം നടത്തി. സംഘടയുടെ ഓഫിസില്‍ നടന്ന പരിപാടിയില്‍  ബാജി ഓടംവേലി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. 
രാജു ഇരിങ്ങള്‍, ദീപ ജയചന്ദ്രന്‍, രാജീവ് ഏവൂര്‍, ദീപു ആറ്റിങ്ങല്‍, എം.കെ.നമ്പ്യാര്‍, ദീപ സനല്‍, മായ കിരണ്‍, സച്ചു സജിത്ത്, സിബി ശ്രീമോന്‍, മനു മോഹനന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. 
രാജീവ് ഏവൂര്‍, നാസര്‍ മുതുകാട്, ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ കവിതാ അവലോകനം നടത്തി. സാഹിത്യ വിഭാഗം സെക്രട്ടറി ബാലചന്ദ്രന്‍ കൊന്നക്കാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എസ്.സി.എ പ്രസിഡന്‍റ് സുനില്‍ പിള്ള അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി പ്രവീണ്‍ നായര്‍ ആശംസയും,ഷീജ ജയന്‍ നന്ദിയും പറഞ്ഞു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.