തൊഴിലുടമയുടെ പീഡനം:  മരിച്ചയാളുടെ ബന്ധുക്കള്‍ എംബസിയില്‍ പരാതി നല്‍കി 

മനാമ: മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ച സംഭവത്തില്‍ മരിച്ചയാളുടെ ഭാര്യ തൊഴിലുടമയുടെ മാനസിക പീഡനം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംബസിക്ക് പരാതി അയച്ചു. 
കൊല്ലം സ്വദേശിയായ മലയാളിയാണ് തൊഴിലുടമ. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ ചികിത്സയിലായിരുന്ന പുനലൂര്‍ ഉറുകുന്ന് സ്വദേശി ദിവാകരന്‍ ആചാരി (58)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. നാലുവര്‍ഷമായി സല്‍മാബാദിലെ ഇന്‍റീരിയര്‍ കാര്‍പെന്‍ററി വര്‍ക് ഷോപ്പില്‍ ഫോര്‍മാന്‍ ആയിരുന്ന ഇദ്ദേഹത്തിന്‍െറ മരണത്തിന് തൊഴിലുടമയുടെ മാനസിക പീഡനവും കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.
ശമ്പള കുടിശ്ശിക, ലീവ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  
‘നോര്‍ക റൂട്ട്സ്’ വഴിയാണ് ഇതു സംബന്ധിച്ച പരാതി എംബസിക്കയച്ചത്. തൊഴിലുടമയായ മലയാളി ഇതുവരെ ഫോണ്‍ എടുക്കാനോ പ്രതികരിക്കാനോ തയ്യാറായിട്ടില്ളെന്ന് ബന്ധുക്കള്‍ പറയുന്നു. 
സ്ഥാപനം അവധി അനുവദിക്കാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതാണ് ഇയാളുടെ മരണത്തിലേക്ക് വഴിവെച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
ജോലിക്കുചേര്‍ന്ന് രണ്ടുവര്‍ഷം കഴിഞ്ഞശേഷം ദിവാകരന്‍ അവധി ചോദിച്ചപ്പോള്‍ ഉടമ നിഷേധിക്കുകയായിന്നു. തുടര്‍ന്ന് അഞ്ചുമാസം മുമ്പും ലീവിന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. രക്തസമ്മര്‍ദ്ദവും പ്രമേഹവും അലട്ടിയിരുന്നു. 
അവധി നിഷേധിച്ചതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന് രണ്ടുമാസമായി റൂമില്‍ കഴിയുകയായിരുന്നു. 
ജൂണ്‍ 31നാണ് ശരീരം തളര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്കാഘാതമുണ്ടായി ആശുപത്രിയില്‍ കഴിയുന്ന വേളയില്‍ തൊഴിലുടമയുടെ യാതൊരു സഹായവും ഉണ്ടായിരുന്നില്ളെന്നും പരാതിയുണ്ട്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.