മനാമ: വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തേണ്ടത് ബാധ്യതയാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ പൗരപ്രമുഖരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷിതത്വവും സമാധാനവും തകര്‍ക്കാനും അതുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടാന്‍ കഴിയണം. സമാധാനം ശക്തിപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികളില്‍ നിന്ന് പിന്നോട്ട് പോവാന്‍ സാധ്യമല്ല. സമാധാനവും സുരക്ഷയും ഒരുക്കേണ്ടത് സര്‍ക്കാറിന്‍െറ പ്രഥമ ബാധ്യതയാണെന്ന് തിരിച്ചറിയണം. രാജ്യത്തിന്‍െറ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചവരെ നേരിടാനും അവര്‍ക്കെതിരെ വിജയം വരിക്കാനും സാധിച്ചത് വലിയ നേട്ടമാണ്. ഭരണാധികാരികള്‍ക്ക് കീഴില്‍ ഉറച്ചു നില്‍ക്കാനും പിന്തുണ പ്രഖ്യാപിക്കാനുമുള്ള ബഹ്റൈന്‍ ജനതയുടെ താല്‍പര്യം അവര്‍ സമാധാനം ആഗ്രഹിക്കുന്നുവെന്നതിന്‍െറ സൂചനയാണ്. ജി.സി.സി രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സാധിച്ചാല്‍ മേഖലക്കെതിരെയുള്ള കുതന്ത്രങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ സാധിക്കും.
മുസ്ലിം ലോകത്ത് നടക്കുന്ന ചില സംഭവ വികാസങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെക്കുറിച്ച് നിരവധി മുന്നറിയിപ്പുകളുണ്ടായിരുന്നു. എല്ലാ കുതന്ത്രങ്ങളെയും അതിജീവിക്കാന്‍ മേഖലക്ക് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.