ഇന്‍റര്‍നെറ്റില്‍ വാര്‍ത്ത  നല്‍കുന്നതിനുള്ള അനുമതി  ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രം

മനാമ: വര്‍ത്തമാന പത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വാര്‍ത്തകള്‍ നല്‍കുന്നത് മതിയായ ലൈസന്‍സോടുകൂടിയാകണമെന്ന നിര്‍ദേശം പ്രാബല്യത്തില്‍ വന്നു. ഇത് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്താവിനിമയ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍ റുമെയ്ഹിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രജിസ്റ്റര്‍ ചെയ്ത വര്‍ത്തമാന പത്രങ്ങള്‍ക്ക് അവരുടെ പേരോട് കൂടി വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ നല്‍കാം. ഇത് 120 സെക്കന്‍റില്‍ കൂടാന്‍ പാടില്ല. വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കണം. 
ലൈവ് സ്ട്രീമിങ് അനുവദനീയമല്ല. വാര്‍ത്തയുടെ ഉള്ളടക്കം രാജ്യത്തെ പ്രസിദ്ധീകരണ നിയമവുമായി ചേര്‍ന്നുപോകുന്നതാകണം. മാസ് മീഡിയ ഡയറക്ടറേറ്റില്‍ നിന്നും പ്രസിദ്ധീകരണങ്ങള്‍ ലൈസന്‍സ് വാങ്ങിയിരിക്കണം. രജിസ്റ്റേഡ് മാധ്യമങ്ങള്‍ക്കല്ലാതെ വ്യക്തികള്‍ക്ക് വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മറ്റും നല്‍കാനുള്ള അനുവാദമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.