മനാമ: താമസക്കാരുടെ പരാതിയെ തുടര്‍ന്ന് ഹിദ്ദ് സെന്‍ട്രല്‍ മാര്‍ക്കറ്റ് പൊളിച്ചുനീക്കുന്നു. പകരം ഇവിടെ ബഹുനില കാര്‍പാര്‍ക്ക് പണിയും.
ബഹ്റൈനിലെ പഴയ മാര്‍ക്കറ്റുകളിലൊന്നാണ് ഹിദ്ദ് സെന്‍ട്രല്‍ മാര്‍ക്കറ്റ്. ഭക്ഷണസാധനങ്ങള്‍ ചീഞ്ഞ മണവും രാത്രിയില്‍ ട്രക്കുകളിലേക്ക് സാധനങ്ങള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവും ശല്യമാകുന്നു എന്ന പരാതി പരിഗണിച്ചാണ് നടപടിയെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ മെമ്പര്‍മാര്‍ ഏകകണ്ഠമായാണ് മാര്‍ക്കറ്റ് പൊളിച്ച് കാര്‍ പാര്‍ക്ക് നിര്‍മ്മിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചത്.
എന്നാല്‍, മാര്‍ക്കറ്റ് വാടകക്ക് കൊടുക്കുന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഹറഖ് മുന്‍സിപ്പാലിറ്റി സമര്‍പ്പിച്ച ഹരജി ഇപ്പോഴും കോടതിയിലാണ്.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഈ മാര്‍ക്കറ്റിനു സമീപത്തായി നിരവധി കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിലെല്ലാം താമസക്കാരുമുണ്ട്. ഇവരാണ് മാര്‍ക്കറ്റില്‍ നിന്ന് ദുര്‍ഗന്ധം ഉയരുന്നതായി നിരന്തരം പരാതിപ്പെട്ടത്.
മാര്‍ക്കറ്റ് പൊളിക്കാന്‍ അനുകൂലമായി കോടതി വിധിയുണ്ടാകുമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സിനാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കൗണ്‍സിലര്‍മാര്‍ ജനങ്ങളുടെ ശബ്ദമാണെന്നും ജനങ്ങളുടെ ആവശ്യത്തേക്കാള്‍ വലിയ പരിഗണന മറ്റൊന്നിനുമില്ളെന്നും അദ്ദേഹം പറഞ്ഞു. പോയകാലത്ത് മാര്‍ക്കറ്റിന്‍െറ സ്ഥാനം കൃത്യമായ സ്ഥലത്തായിരിക്കാം. പക്ഷേ, ഇപ്പോള്‍ സ്ഥിതി മാറി. ചുറ്റും താമസക്കാരാണ്. ഇവിടെയാണെങ്കില്‍ ട്രാഫിക് തിരക്കും പാര്‍ക്കിങ് പ്രശ്നവും ഉണ്ട്. ഒഴിവുള്ള സ്ഥലങ്ങളില്‍ പാര്‍ക്കിങ് ഏര്‍പ്പെടുത്തുന്ന മറ്റൊരു പദ്ധതിയും പരിഗണനയിലുണ്ട്.
ഈ സാഹചര്യത്തില്‍ മാര്‍ക്കറ്റ് ബഹുനിലപാര്‍ക്കിങിന് വഴിമാറുന്നത് മികച്ച തീരുമാനമാകും. പ്രായമായവരുടെ ഡെകെയര്‍ സെന്‍ററും ഇവിടെ അടുത്താണ്. ഇവിടെ എല്ലാ ദിവസവും നിരവധി പേര്‍ എത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം പാര്‍ക്കിങ് ആവശ്യമാണ്.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കൗണ്‍സിലര്‍മാര്‍ പുതിയ ഹിദ്ദ് മാര്‍ക്കറ്റ് പദ്ധതിക്കായുള്ള കാര്യങ്ങളും വിലയിരുത്തുന്നുണ്ട്.
ഇത് താമസസ്ഥലങ്ങളില്‍ നിന്നും ദൂരെയായിരിക്കുമെന്നും നിലവിലുള്ള മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് ഇവിടെ ഇടം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്‍െറ അന്തിമരൂപം ആയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.