മനാമ: ദാറുല്‍ ഈമാന്‍ മലയാള വിഭാഗം നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. നസ്ല ഷമീറിനാണ് ഒന്നാം സ്ഥാനം. ഹേബ നജീബ്, ഫസീല മുസ്തഫ, കെ.പി.നസീറ, റോഷ്നി മഹ്മൂദ് എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. സൂറത്തുല്‍ ഹജ്ജ് ഒന്ന് മുതല്‍ 50 വരെയുള്ള ആയത്തുകള്‍ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. മനാമ, മുഹറഖ്, റിഫ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷയില്‍ നിരവധി പേര്‍ പങ്കെടുത്തു. ഖുര്‍ആന്‍ പഠനത്തിന് പ്രോത്സാഹനം നല്‍കുന്നതിന്‍െറ ഭാഗമായി നടത്തിയ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഭാരവാഹികള്‍ ആശംസ നേര്‍ന്നു. ഇവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് കോഓഡിനേറ്റര്‍ സി. ഖാലിദ് അറിയിച്ചു. വിജ്ഞാന പരീക്ഷക്ക് സി.എം മുഹമ്മദ് അലി, പി.പി.ജാസിര്‍, യൂനുസ് സലീം, അബ്ദുല്‍ ഹഖ്, പി.എം അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.