യുവതിയുടെ മരണം കുടുംബത്തിന് കനത്ത  ആഘാതമായി 

മനാമ: വെള്ളിയാഴ്ച പുലര്‍ച്ചെ ഈസ്റ്റ് എക്കറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം കുടുംബത്തിന് കനത്ത ആഘാതമായി. അല്‍ നൂര്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ അറബിക് അധ്യാപിക ഫഖ്റിയ മുസ്ലിം അഹ്മദ് ഹസന്‍ (42) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ സിത്ര സ്വദേശിയാണ്. തന്‍െറ മൂന്ന് കുട്ടികളോടൊപ്പം ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ സബാഹ് ഹൈവേയിലൂടെ കാറോടിച്ച് വരുമ്പോഴാണ് ബോംബ് പൊട്ടിയത്. ഇമാന്‍ (10), മുഹമ്മദ് (എട്ട്), അഹ്മദ് (അഞ്ച്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഇമാന് തലക്കാണ് പരിക്ക്. മാതാവ് മരണപ്പെട്ട വിവരം കുട്ടികളോട് പറയാന്‍ ഭയമുണ്ടെന്ന് ഫഖ്റിയയുടെ ഭര്‍ത്താവ് ഇബ്രാഹിം അബ്ദുല്‍ അസീസ് പറഞ്ഞതായി പ്രാദേശിക പത്രം പറഞ്ഞു. 
കുട്ടികളുമായി ഖര്‍ജിയയിലുള്ള തന്‍െറ പിതാവിന്‍െറ വസതിയിലേക്ക് പോകുമ്പോഴാണ് ഫഖ്റിയ ദുരന്തത്തിനിരയായത്. ഇവര്‍ക്ക് 16വയസുള്ള മറ്റൊരു മകന്‍ കൂടിയുണ്ട്. തലക്ക് പരിക്കേറ്റ ഇമാന്‍ സല്‍മാനിയ മെഡിക്കല്‍ സെന്‍ററില്‍ ചികിത്സ തേടി. സ്ഫോടനം നടന്ന സ്ഥലത്തുവെച്ചു തന്നെ ഫഖ്റിയ കൊല്ലപ്പെട്ടതായി സ്ഥലം എം.പി മുഹമ്മദ് അല്‍ മറാഫി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.