????????????? ????????? ???? ????? ????????? ???????? ????? ???? ?????????? ???? ????????? ?????????????? ????????????

യമന്‍ സമാധാനത്തിന്് ബഹ്റൈന്‍ പിന്തുണ –പ്രധാനമന്ത്രി

മനാമ: യമനില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് നിയമാനുസൃത ഭരണകൂടത്തിനാവശ്യമായ പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം യമന്‍ വൈസ് പ്രസിഡന്‍റ ്അലി മുഹ്സിന്‍ അല്‍അഹ്മറിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
യമനിലെ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അവസരമൊരുക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണ്. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മൂലം രാജ്യം തന്നെ ശിഥിലമാകുന്ന അവസ്ഥ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. 
അറബ് മേഖലയെ അസ്ഥിരപ്പെടുത്താനുള്ള സ്ഥാപിത താല്‍പര്യക്കാരുടെ വ്യാമോഹങ്ങളെ തിരിച്ചറിയാന്‍ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ-സൈനിക-മാനുഷിക മേഖലകളില്‍ യമന് എല്ലാവിധ പിന്തുണയും ബഹ്റൈന്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.