വ്യാപാര മേഖലയില്‍ ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കും –പ്രധാനമന്ത്രി

മനാമ: വ്യാപാര മേഖലയില്‍ ശാക്തീകരണം സാധ്യമാക്കുന്നതിന് ഇന്ത്യയുമായി മികച്ച സഹകരണം വേണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലത്തെിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുദൈബിയ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സുഷമ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആശംസകള്‍ കൈമാറി. 
നിക്ഷേപ-വ്യാപാര രംഗങ്ങളില്‍ ഇന്ത്യയുമായി നിലനില്‍ക്കുന്ന ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരസ്പര സന്ദര്‍ശനങ്ങള്‍ വിവിധ മേഖലകളിലുള്ള ബന്ധം ശക്തമാക്കാന്‍ ഉപകരിക്കും. ഇരുരാജ്യങ്ങളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധം അനുദിനം വളരുകയാണ്. വിവിധ മേഖലകളില്‍ ഇന്ത്യയുടെ വളര്‍ച്ച അസൂയപ്പെടുത്തുംവിധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പല നയങ്ങളും മാതൃകാപരമാണ്. ഇത് പിന്തുടരുന്നതിനും ബഹ്റൈന് താല്‍പര്യമുണ്ട്. ഇരുരാജ്യങ്ങളിലെയും നിക്ഷേപകര്‍ക്കിടയില്‍ കൂടുതല്‍ സഹകരണം ഉറപ്പുവരുത്താന്‍ സാധിക്കേണ്ടതുണ്ട്. 
തനിക്ക് നല്‍കിയ സ്വീകരണത്തിന് സുഷമ പ്രത്യേകം നന്ദി പറഞ്ഞു. 
വിവിധ വിഷയങ്ങളില്‍ ബഹ്റൈന്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ഏറെ ശ്രദ്ധേയമാണെന്നും രാജ്യം കൂടുതല്‍ വികസനത്തിന്‍െറ പാതയിലാണെന്നും സുഷമ അഭിപ്രായപ്പെട്ടു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.