മനാമ: ഓണ്‍ലൈന്‍ സിഗരറ്റ് വ്യാപാരം നടത്താന്‍ ശ്രമിച്ചതിന്‍െറ പേരില്‍ കേസ് ഫയല്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ചിലയാളുകള്‍ ഇലക്ട്രോണിക് സിഗരറ്റ് വില്‍ക്കുന്നതായി പരസ്യപ്പെടുത്തിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പരസ്യം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇത്തരം പരസ്യങ്ങള്‍ ചെയ്യുന്നതും വിപണനം നടത്തുന്നതും കുറ്റകരമാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. എന്നാല്‍ അനധികൃതമായി ഇലക്ട്രോണിക് സിഗരറ്റ് വില്‍ക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിക്കോട്ടിന്‍ പോലുള്ള അപകടകരമായ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ള സിഗരറ്റ് ഉല്‍പന്നങ്ങളുടെ വിപണനത്തിന് കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്തുള്ളത്. ഇത് ലംഘിച്ച് സോഷ്യല്‍ മീഡിയ വഴി ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടത്തൊനുള്ള ശ്രമം കര്‍ശനമായി നേരിടാന്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 66399755 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്നും അറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.