തിരുവനന്തപുരം സ്വദേശിയായ സ്ത്രീ ഫൂട്പാത്തില്‍ മരിച്ചനിലയില്‍ 

മനാമ: തിരുവനന്തപുരം സ്വദേശിയായ വീട്ടുജോലിക്കാരിയെ ഫൂട്പാത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി. മനാമയിലെ വീടുകളില്‍ ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം ചിറയന്‍കീഴ്  മുടവനം  ഡീസന്‍റ് മുക്കിലെ ഖുര്‍ഷിദ മുഹമ്മദ് ഹുസൈന്‍ (47) ആണ് മരിച്ചത്. ഇന്നലെ കാലത്ത് 6.30ന് ലുലു റോഡിലെ കരീമി ബില്‍ഡിങിന് മുന്നിലാണ് മൃതദേഹം കണ്ടത്. 
വഴിയാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ആംബുലന്‍സും എത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അബ്ദുല്‍ ഖാദര്‍അസ്മാബി ദമ്പതികളുടെ മകളാണ്.മക്കള്‍: മുംതാസ്, നാദിര്‍ഷ.
ബഹ്റൈനിലുള്ള ബന്ധുക്കള്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഷാഫി പാറക്കട്ടയോടൊപ്പം മോര്‍ച്ചറിയിലത്തെി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
ഖുര്‍ഷിദ 17 വര്‍ഷങ്ങളായി പ്രവാസിയാണ്.  രണ്ടുവര്‍ഷം കൂടുമ്പോഴാണ് നാട്ടില്‍ പോകുന്നത്.   
ജോലിക്കായി പുലര്‍ച്ചെ നാലുമണിക്ക് താമസസ്ഥലത്തുനിന്ന് ഇറങ്ങിയ ശേഷം ഒരു വീട്ടിലെ ജോലി പൂര്‍ത്തിയാക്കിയിരുന്നു. ഇവര്‍ പ്രമേഹ ബാധിതയായിരുന്നെന്ന് ബന്ധു പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.