സാമ്പത്തിക വളര്‍ച്ചയില്‍ തദ്ദേശീയ  സ്ഥാപനങ്ങളുടെ പങ്ക് പ്രധാനം –മന്ത്രി

മനാമ: തദ്ദേശീയ കുടുംബങ്ങളുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങള്‍ രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചയില്‍ നിസ്തുലമായ പങ്കാണ് വഹിക്കുന്നതെന്ന് തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. 
യൂസുഫ് ബിന്‍ അഹ്മദ് കാനൂ കമ്പനിയില്‍ ദീര്‍ഘകാലം സേവനം ചെയ്ത ജീവനക്കാരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സ്വകാര്യ മേഖലയില്‍ കുടുംബങ്ങള്‍ കേന്ദ്രീകരിച്ചുള്ള കമ്പനികളാണ് വളര്‍ച്ച കൈവരിക്കുന്നത്. 30 മുതല്‍ 40 വരെ വര്‍ഷം കമ്പനിയില്‍ സേവനമനുഷ്ഠിച്ച  34 പേരെയാണ് ആദരിച്ചത്. 
കമ്പനിയുടെ വളര്‍ച്ചക്കായി വലിയ സേവനമാണ് ജീവനക്കാര്‍ നല്‍കിയതെന്ന് ചെയര്‍മാന്‍ നബീല്‍ കാനൂ പറഞ്ഞു. തൊഴില്‍ വിപണിയില്‍  സ്വദേശികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുന്നതിനുള്ള ശ്രമം നടത്തിയതിന്‍െറ അടിസ്ഥാനത്തില്‍ മന്ത്രി ഹുമൈദാനെ ചടങ്ങില്‍ ആദരിച്ചു. മന്ത്രാലയത്തിലെ തൊഴില്‍ കാര്യ അണ്ടര്‍ സെക്രട്ടറി സബാഹ് സാലിം അദ്ദൂസരി, എല്‍.എം.ആര്‍.എ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഉസാമ അബ്ദുല്ല അല്‍അബ്സി തുടങ്ങിയവര്‍ക്കും ആദരമൊരുക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT