മനാമ: ബഹ്റൈന്‍ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി (എസ്.എന്‍.സി.എസ്) കേരള സര്‍ക്കാറിനു കീഴിലുള്ള മലയാളം മിഷന്‍െറ അംഗീകാരത്തോടെ നടത്തുന്ന മലയാളം പാഠശാലയുടെ ഒമ്പതാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. ഇതോടനുബന്ധിച്ച് ‘ബാലകലോത്സവം -2016’ ലെ വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങും സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ എസ്.എന്‍.സി.എസ് ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു.എസ്.എന്‍.സി.എസ് മലയാളം പാഠശാല കോഓഡിനേറ്റര്‍ നവീന്‍ വിജയന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ബൈജു ദാമോദരന്‍ ആശംസകളര്‍പ്പിച്ചു. മലയാളം ക്ളാസിന്‍െറ പ്രഥമാധ്യാപകന്‍ പി.പി.സുരേഷ് പാഠശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
അധ്യാപകര്‍ക്കുള്ള ഉപഹാരങ്ങള്‍ പ്രിന്‍സ് നടരാജന്‍ കൈമാറി. ജനറല്‍ കണ്‍വീനര്‍ ജയചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് മലയാളം ക്ളാസ്സിലെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.