‘ഹിതപരിശോധന സമ്പൂര്‍ണ  പരിഷ്കരണത്തിന് കളമൊരുക്കി’

മനാമ: 2001 ഫെബ്രുവരി 14ന് നടത്തിയ ഹിത പരിശോധന രാജ്യത്തിന് പുതിയ ദിശാബോധം നല്‍കിയെന്ന് മുഹറഖിലെ അല്‍ദോയ് മജ്ലിസില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ‘ഹിതര പരിശോധന- ലക്ഷ്യങ്ങളും നേട്ടങ്ങളും’ എന്ന വിഷയത്തില്‍ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. മുഹമ്മദ് മുബാറക് ജുമുഅ, ഡോ. അബ്ദുറഹ്മാന്‍ സയാര്‍, അഡ്വ. ഫരീദ് ഗാസി എന്നിവര്‍ സംസാരിച്ചു. പാര്‍ലമെന്‍റ് അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ നേട്ടങ്ങള്‍ വിലയിരുത്തിയ യോഗം വെല്ലുവിളികളെയും പ്രതിസന്ധികളെയും തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നതില്‍ ഭരണാധികാരികളുടെ പാടവത്തെ പ്രശംസിക്കുകയും ചെയ്തു. സൈന്യം, പൊലീസ് തുടങ്ങിയ വിഭാഗങ്ങളുടെ സേവനങ്ങളും പ്രശംസനീയമാണ്. ബഹ്റൈനെതിരെയുള്ള ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരികയും എതിരാളികളെ നേരിടുകയും ചെയ്തത് രാജ്യത്തെ ശക്തിപ്പെടുത്തി. 
വിവിധ മേഖലകളില്‍ രാജ്യം വന്‍കിട രാഷ്ട്രങ്ങള്‍ക്കൊപ്പം മുന്നേറിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണെന്ന് പ്രഭാഷകര്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.