മനാമ: ഉപയോഗ ശൂന്യമായ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ അമര്‍ത്തി അടുക്കിവെക്കുന്ന ബൈലിങ് മെഷീനില്‍ കുടുങ്ങി മലയാളി മരിച്ചു. സല്‍മാബാദിലെ ബഹ്റൈന്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് വടകര കടലേരി അരയാലുള്ളതില്‍ അനില്‍ കുമാര്‍ (40) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം ജോലിക്കിടെയാണ് അപകടമുണ്ടായത്. സെന്‍സര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം ഓണ്‍ ആണെന്ന് അറിയാതെ അബദ്ധത്തില്‍ അനില്‍ കുമാര്‍ ഇറങ്ങുകയായിരുന്നു.
ഈ സമയം യന്ത്രം പ്രവര്‍ത്തിക്കുകയും അനില്‍ കുമാര്‍ കുടുങ്ങിപ്പോകുകയുമായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു.
12 വര്‍ഷമായി ഈ കമ്പനിയില്‍ വര്‍ക്കറായി ജോലി ചെയ്തുവരികയായിരുന്നു. നാരായണന്‍- കമലാക്ഷി ദമ്പതികളുടെ മകനാണ്.
ഭാര്യ: രാജി. അഞ്ചും ഏഴും വയസ്സുള്ള മക്കളുണ്ട്. സഹോദരങ്ങള്‍: മനോജ് (ബഹ്റൈന്‍), സുനില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ബഹ്റൈനിലത്തെിയ കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല ബഹ്റൈനിലുള്ള സഹോദരനെ ആശ്വസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.