മനാമ: മകളുടെ വിവാഹത്തിന് വേണ്ടി ഒരുങ്ങിയ വീട്ടിലേക്ക് എത്തുന്നത് പിതാവിന്‍െറ ചേതനയറ്റ ശരീരം. സന്തോഷം നിറഞ്ഞുനില്‍ക്കേണ്ട വീട്ടിലേക്കാണ് കണ്ണൂര്‍ ധര്‍മടം സ്വദേശി ചുരയില്‍ ശശി (58)യുടെ മൃതശരീരം കൊണ്ടുപോയത്.
ബഹ്റൈനില്‍ മൂന്നര പതിറ്റാണ്ടിലധികമായി പ്രവാസ ജീവിതം നയിക്കുകയായിരുന്ന ശശി ഒരാഴ്ചയോളം മുമ്പാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് ശശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
അല്‍നോ സൈഫ് കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ശശി പ്രവാസം അവസാനിപ്പിച്ച് മടങ്ങാന്‍ തയാറാകുന്നതിനിടെയാണ് രോഗബാധിതനാകുന്നതും ചികിത്സയിലിരിക്കെ മരണപ്പെടുന്നതും.
ഡിസംബര്‍ 19നായിരുന്നു മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഡിസംബര്‍ മൂന്നിന് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്നതിന് ഒരുങ്ങിയിരുന്നു. കമ്പനിയില്‍ നിന്ന് ആനുകൂല്യങ്ങളെല്ലാം വാങ്ങി ടിക്കറ്റും ബുക്ക് ചെയ്ത് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ശരീരത്തിന് തളര്‍ച്ച അനുഭവപ്പെട്ടു.
സല്‍മാബാദിലെ ക്ളിനിക്കില്‍ പരിശോധന നടത്തി മടങ്ങി. വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ കരള്‍ രോഗം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ചികിത്സയിലിരിക്കെ ഡിസംബര്‍ ഏഴിന് മരണപ്പെടുകയായിരുന്നു. കമ്പനിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
സാമൂഹിക പ്രവര്‍ത്തകരായ സുബൈര്‍ കണ്ണൂര്‍, ചന്ദ്രന്‍ തിക്കോടി എന്നിവരും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സഹായങ്ങള്‍ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.