മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച പാരാലിമ്പിക് ഫെസ്റ്റിവെല്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കായിക താരങ്ങള്‍ക്ക് ആവേശം പകര്‍ന്നു. കാഴ്ച വൈകല്യം, കേള്‍വി വൈകല്യം, ശാരീരിക വൈകല്യം തുടങ്ങിയവ ബാധിച്ച 110ലധികം കായിക താരങ്ങള്‍ ഫെസ്റ്റിവെലില്‍ മത്സരിച്ചു. ഒമ്പത് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. സുപ്രീം കൗണ്‍സില്‍ ഓഫ് യൂത്ത് ആന്‍റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ബഹ്റൈന്‍ പാരാലിമ്പിക് അത്ലറ്റിക് അത്ലറ്റിക് അസോസിയേഷന്‍ ഹോണററി പ്രസിഡന്‍റുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ കായിക താരങ്ങളെ അനുമോദിച്ചു. ഡിസംബര്‍ ഒമ്പത് മുതല്‍ 12 വരെ നടന്ന ഫെസ്റ്റിവെലിന്‍െറ സമാപന ദിനത്തില്‍ അദ്ദേഹം സംബന്ധിച്ചു. യുവജന ക്ഷേമ, കായിക മന്ത്രി ഹിഷാം ബിന്‍ മുഹമ്മദ് അല്‍ ജൗദര്‍, ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ അബ്ദുല്‍ റഹ്മാന്‍ അസ്കര്‍, ബഹ്റൈന്‍ പാരാലിമ്പിക് അത്ലറ്റിക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ ദുഅൈജ് ആല്‍ ഖലീഫ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.