മനാമ: അറബ് മേഖലയിലെ യുവ സമൂഹത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും അടുത്ത വര്‍ഷം മനാമ ഡയലോഗ് സംഘടിപ്പിക്കുകയെന്ന് സംഘാടകരായ ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) വ്യക്തമാക്കി. യുവ സമൂഹത്തെ കൂടുതലായി ആകര്‍ഷിക്കുന്ന രീതിയിലായിക്കും 2017ലെ ഡയലോഗ് ആസൂത്രണം ചെയ്യുകയെന്ന് ഡയറക്ടര്‍ ജനറലും ചീഫ് എക്സിക്യൂട്ടീവുമായ ജോണ്‍ ചിപ്മാന്‍ പറഞ്ഞു. യുവാക്കളായ പ്രഭാഷകരും ഡയലോഗില്‍ ഉണ്ടാകും. മനാമ ഡയലോഗിനെ അന്താരാഷ്ട്ര സഹകരണം ശക്തമാക്കുന്നതിനും സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിനുമുള്ള വേദിയായും മാറ്റും. പരിപാടിയില്‍ പങ്കെടുക്കുന്നവരെ ഉള്‍പ്പെടുത്തി ‘ഷേര്‍പ’ എന്ന രീതിയില്‍ ചെറിയ കൂടിച്ചേരലുകളും സംഘടിപ്പിക്കും. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പുറത്തുവിട്ട മിസൈല്‍ കവചത്തെ കേന്ദ്രീകരിച്ച് കൂടുതല്‍ സുരക്ഷാ നടപടികളും ചര്‍ച്ചകളും നയപരിപാടികളും അടുത്ത ഡയലോഗില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷക്കും സ്ഥിരതക്കും ഒപ്പം സാംസ്കാരിക വിനിമയത്തിനുള്ള വേദി കൂടിയായി മനാമ ഡയലോഗിനെ മാറ്റുകയാണ് ലക്ഷ്യം. അറബ് മേഖലയിലെ യുവാക്കളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കുമെന്നും ജോണ്‍ ചിപ്മാന്‍ വ്യക്തമാക്കി.
അതിര്‍ത്തികളെ ബഹുമാനിക്കാന്‍ ഇറാന്‍ തയാറാകണമെന്ന് മനാമ ഡയലോഗിന്‍െറ സമാപന ദിനത്തില്‍ സംസാരിച്ച അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗെയ്ത് ആവശ്യപ്പെട്ടു. ബഹ്റൈനിന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് ഇറാന്‍ മാറിനില്‍ക്കണം. ഓരോ രാജ്യത്തെയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കല്‍ അതത് രാജ്യങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് ഇത് ആരും ചെയ്യേണ്ടതില്ല. ഇറാന്‍െറ മനോഭാവത്തില്‍ മാറ്റം വരാതെ മിഡിലീസ്റ്റില്‍ പൂര്‍ണ സ്ഥിരത ഉറപ്പാക്കാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ ദ്വീപുകളെ ഇറാന്‍ കൈയടിക്കിവെച്ചിരിക്കുന്നതിനെയും അറബ് ലീഗ് സെക്രട്ടറി അപലപിച്ചു.
സമാധാനത്തിന് എതിരാണ് ഇസ്രായേലെന്നും ഫലസ്തീനിനോടുള്ള അവരുടെ മനോഭാവത്തില്‍ മാറ്റം വരാതെ അറബ് മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ കഴിയില്ളെന്നും അഹമ്മദ് അബുല്‍ ഗെയ്ത് പറഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷത്തിന് രണ്ട് സ്വതന്ത്ര രാജ്യങ്ങളിലൂടെ മാത്രമാണ് സാധിക്കുക. എന്നാല്‍, ഇസ്രായേല്‍ ഇത് അംഗീകരിക്കാന്‍ തയാറല്ല. ഫലസ്തീന്‍ വിരുദ്ധ നയങ്ങള്‍ തിരുത്തുവാനും ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.