???????? ?????? ???? ????? ?? ???? ??????? ?????????? ????????????? ????? ????? ??????? ??????????

ഗള്‍ഫ് മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ പിന്തുണ –ബ്രിട്ടീഷ് പ്രധാനമന്ത്രി

മനാമ: ബഹ്റൈനുമായുള്ള ബന്ധത്തിന് തന്ത്രപ്രധാന സ്ഥാനമാണുള്ളതെന്നും ജി.സി.സി രാഷ്ട്രങ്ങളുടെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ഗള്‍ഫിന്‍െറ സുരക്ഷ ഞങ്ങളുടെയും കൂടി സുരക്ഷയാണ്. 
ജി.സി.സി രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും 37ാമത് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാനത്തെിയ തെരേസ മേയ് പറഞ്ഞു. ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്ത് ബ്രിട്ടീഷ് റോയല്‍ നേവല്‍ ഫോഴ്സിലെ എച്ച്.എം.എസ് ഓഷ്യന്‍ കപ്പല്‍ സന്ദര്‍ശിച്ച് നാവികരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അവര്‍. 
പ്രധാനമന്ത്രി എന്ന നിലയില്‍ താന്‍ ആദ്യമായാണ് റോയല്‍ നേവി കപ്പലില്‍ കയറുന്നതെന്നും ഇത് സുപ്രധാന മുഹൂര്‍ത്തമാണെന്നും അവര്‍ പറഞ്ഞു. മുമ്പുള്ളതിനേക്കാള്‍ ഗള്‍ഫിന്‍െറ സുരക്ഷക്ക് വലിയ പ്രാധാന്യമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത്തരം സാഹചര്യത്തില്‍ ബ്രിട്ടീഷ് നാവികസേനയുടെ പ്രവര്‍ത്തനം ഏറെ ശ്ളാഘനീയമാണ്.  ലോകം വലിയ തോതില്‍ വെല്ലുവിളികള്‍ നേരിടുകയും അനിശ്ചിതത്വത്തിലാകുകയും ചെയ്യുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഗള്‍ഫിന്‍െറ സുരക്ഷയോടുള്ള പ്രതിബദ്ധത ഉറപ്പ് വരുത്തും വിധത്തിലാണ് റോയല്‍ നേവി പ്രവര്‍ത്തനമെന്നും അവര്‍ പറഞ്ഞു.  തിങ്കളാഴ്ച രാത്രി ബഹ്റൈനിലത്തെിയ തെരേസ മേയ് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തി. 
ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ഗള്‍ഫ് സന്ദര്‍ശനത്തിനത്തെിയ തെരേസക്ക് ആവേശോജ്വല വരവേല്‍പ്പാണ് ലഭിച്ചത്. ബഹ്റൈനും ബ്രിട്ടനും തമ്മിലെ ബന്ധം ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് സ്വീകരിച്ചത്. വ്യാപാരം, വാണിജ്യം, പ്രതിരോധം, സുരക്ഷ തുടങ്ങി വിവിധ വിഷയങ്ങളില്‍ നേതാക്കള്‍ ചര്‍ച്ച നടത്തുകയും ചെയ്തു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.