മനാമ: മുംബൈ സ്വദേശി ധാവല്‍ ഭാത്തിയ ശരിക്കും ഒരു ‘കാല്‍ക്കുലേറ്ററാ’ണ്. എത്ര വലിയ സംഖ്യയും കൂട്ടാനോ കുറക്കാനോ ഹരിക്കാനോ ഗുണിക്കാനോ ഈ മനുഷ്യന് സെക്കന്‍റുകള്‍ മതി.
കണക്കുകള്‍ ഈ മനുഷ്യന്‍െറ തലച്ചോറില്‍ അത്യാധുനിക കമ്പ്യൂട്ടറിനേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ മാത്തമാറ്റിഷ്യന്‍മാരില്‍ ഒരാള്‍ കൂടിയാണ് ഈ 32 കാരന്‍. എന്നാല്‍, കണക്കുകളുടെ ലോകത്ത് സഞ്ചരിക്കുമ്പോഴും ഈ മനുഷ്യനെ ‘കണക്ക്’ ബാധിക്കുന്നില്ല. കണക്ക് പറയാതെ കുട്ടികള്‍ക്ക് കണക്ക് എളുപ്പമാക്കാനുള്ള യാത്രകള്‍ നടത്തുകയാണ് ഗിന്നസ്, ലിംക ബുക്ക് റെക്കോഡുകള്‍ സ്വന്തമാക്കിയ ഈ യുവാവ്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് കുട്ടികളുമായി സംവദിക്കുമ്പോഴും യാത്രക്കും താമസത്തിനുമുള്ള പണം സ്വന്തം ജോലിയായ അഭിഭാഷക വൃത്തിയില്‍ നിന്ന് കണ്ടത്തെുകയാണ് ചെയ്യുന്നത്.
ബഹുഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും കണക്ക് ഒരു പേടി സ്വപ്നമാണ്. ഈ സാഹചര്യത്തില്‍ കണക്ക് എളുപ്പമാക്കാനും പഠനം ആനന്ദദായകമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ലോകം ചുറ്റി സഞ്ചരിക്കുന്നത്. കണക്കിനെ കുട്ടികളുടെ ഇഷ്ടവിഷയമാക്കുകയെന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ ബഹ്റൈനിലത്തെിയിരിക്കുകയാണ് ഈ യുവാവ്. മുംബൈയില്‍ അഭിഭാഷകന്‍െറ ജോലി ചെയ്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഒരു ഭാഗം മാറ്റിവെച്ചാണ് കണക്ക് എളുപ്പമാക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനുള്ള യാത്രകള്‍ നടത്തുന്നതെന്ന് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
യാത്രക്കും താമസത്തിനും ഒന്നും ആരില്‍ നിന്നും പണം സ്വീകരിക്കുന്നില്ല. വിവിധ ഭാഗങ്ങളിലുള്ള കുട്ടികളുമായി സംവദിക്കുകയും അവരിലേക്ക് കണക്കിന്‍െറ സന്തോഷം എത്തിക്കുകയുമാണ് ലക്ഷ്യം. കുട്ടികള്‍ക്ക് കണക്ക് എളുപ്പമാക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദമാണ് തന്‍െറ ‘പ്രതിഫല’മെന്നും ധാവല്‍ പറയുന്നു.
അമേരിക്ക, ബ്രിട്ടന്‍, മെക്സിക്കോ, കുവൈത്ത്, യു.എ.ഇ, ഒമാന്‍, മൗറീഷ്യസ്, സിങ്കപ്പൂര്‍, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിലെ നൂറുകണക്കിന് സ്കൂളുകള്‍ വഴി ലക്ഷക്കണക്കിന് കുട്ടികളുമായി ഇതിനകം സംവദിച്ചുകഴിഞ്ഞു. കൂടുതല്‍ കുട്ടികളിലേക്ക് കണക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഗുജറാത്തില്‍ നിന്ന് മുംബൈയില്‍ വന്ന് താമസമാക്കിയ കുടുംബത്തിലായിരുന്നു ധാവലിന്‍െറ ജനനം. ബാല്യത്തില്‍ ബഹുഭൂരിഭാഗം പേരെയും പോലെ ധാവലും കണക്കില്‍ പിന്നിലായിരുന്നു.
ഒരിക്കല്‍ പിതാവ് രാജേന്ദ്ര ഭാത്തിയ നല്‍കിയ പരിശീലനമാണ് കണക്കിന്‍െറ ഇഷ്ടതോഴനാക്കി മാറ്റുന്നത്. വേദിക് മാത്തമാറ്റിക്സില്‍ പരിചയമുണ്ടായിരുന്ന പിതാവ് കണക്ക് എളുപ്പത്തില്‍ ചെയ്യാനുള്ള സൂത്രങ്ങളാണ് പറഞ്ഞുതന്നത്. ഇതോടെ അഞ്ചും പത്തും ഇരുപതും മിനിറ്റുകള്‍ കണക്കിലെ പ്രോബ്ളങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയിരുന്നത് സെക്കന്‍റുകളായി മാറി. ക്ളാസില്‍ കണക്കില്‍ ഒന്നാമതും എത്തി. ഇതോടെ വേദിക് മാത്തമാറ്റിക്സ് പഠിച്ചു. വേദിക് മാത്തമാറ്റിക്സ് വഴി പത്ത് വരികളില്‍ തീര്‍ക്കേണ്ട പ്രോബ്ളങ്ങള്‍ ഒറ്റ വരിയാക്കി ചുരുക്കാം. എളുപ്പ വിദ്യകള്‍ പഠിക്കുന്നതിലൂടെ കണക്ക് കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെടും. അവര്‍ കണക്കിന് പേടിക്കാതെ അതിന്‍െറ ആരാധകരായി മാറുമെന്നും ധാവല്‍ പറയുന്നു.
ജോലിക്കിടയിലും സ്വന്തം കൈയില്‍ നിന്ന് പണം ചെലവാക്കി കണക്ക് എളുപ്പമാക്കുന്നതിന് ലോകം ചുറ്റുമ്പോള്‍ കുടുംബം നല്‍കുന്ന പിന്തുണയാണ് ഏറെ പ്രധാനമെന്ന് ധാവല്‍ പറഞ്ഞു.
ഭാര്യയും പിതാവും സഹോദരിയും എല്ലാം തന്‍െറ ഉദ്യമത്തെ പിന്തുണക്കുന്നുണ്ട്. സാമൂഹിക ഉത്തരവാദിത്തം എന്ന നിലയാണ് കണക്ക് കുട്ടികള്‍ക്ക് എളുപ്പമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഏതാനും ദിവസങ്ങള്‍ കൂടി ബഹ്റൈനില്‍ ഉണ്ടാകുമെന്ന് ധാവല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.