മനാമ: ഓണം-പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് ‘ഡെല്‍മണ്‍ ഫോര്‍ ആര്‍ടിസ്റ്റിക് പ്രൊഡക്ഷന്‍സി’ന്‍െറ ബാനറില്‍ സെപ്റ്റംബര്‍ 13ന് ‘ഇശല്‍ അറേബ്യ-2016’ എന്ന പരിപാടി നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്ന് വൈകീട്ട് ഏഴുമണിമുതല്‍ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ജഷന്‍മാള്‍ ഹാളിലാണ് പരിപാടി.
സിനിമാഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഓണപ്പാട്ടുകളും കോമഡി സ്കിറ്റുകളും ഒപ്പനയും ഒത്തുചേരുന്ന സാംസ്കാരിക വിരുന്നാണ് നടക്കുക. മുഹമ്മദ് പുഴക്കരയാണ് പരിപാടിയുടെ സംവിധായകന്‍. യു.വി.ഇസ്മായില്‍ ആണ് കോഓഡിനേറ്റര്‍. അക്ഷര കിഷോര്‍, എടപ്പാള്‍ വിശ്വന്‍, സലീം കോടത്തൂര്‍, സജില സലീം, സിന്ധു പ്രേംകുമാര്‍, നിസാര്‍ വയനാട്, അഞ്ജന അപ്പുക്കുട്ടന്‍, സിനി വര്‍ഗീസ്, റഫീഖ് വടകര, ശിവദാസ് മട്ടന്നൂര്‍, സലീജ് സലീം, രഞ്ജിത്ത്, റെജി മണ്ണേല്‍ തുടങ്ങിയവരാണ് പരിപാടി അവതരിപ്പിക്കുന്നത്.
ടിക്കറ്റ് നിരക്കുകള്‍: വി.വി.ഐ.പി- 25 ദിനാര്‍ (നാലുപേര്‍ക്ക്), വി.ഐ.പി.-15 ദിനാര്‍ (നാലു പേര്‍ക്ക്), വി.ഐ.പി- 10 ദിനാര്‍ (രണ്ടുപേര്‍ക്ക്), ഗോള്‍ഡ്-അഞ്ച് ദിനാര്‍ (രണ്ടുപേര്‍ക്ക്), നോര്‍മല്‍-രണ്ടുദിനാര്‍ (ഒരാള്‍ക്ക്). കൂടുതല്‍ വിവരങ്ങള്‍ക്ക് മുഹമ്മദ് പുഴക്കര (33768600), യു.വി.ഇസ്മായില്‍ (33476757) എന്നിവരുമായി ബന്ധപ്പെടാം.
വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് പുഴക്കര, യു.വി.ഇസ്മായില്‍, കണ്‍വീനര്‍ എഫ്.എം. ഫൈസല്‍, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കേരളീയ സമാജം പ്രസിഡന്‍റ് രാധാകൃഷ്ണ പിളള, ഫൈസല്‍ (‘ഒക്ര’ റെസ്റ്റോറന്‍റ്), ഇസ്ഹാഖ് (മലബാര്‍ ഗോള്‍ഡ്), പ്രോഗ്രാം ചെയര്‍മാന്‍ എംബസി മുഹമ്മദ്, മുസാഫിര്‍ ഗ്രൂപ് ഓഫ് കമ്പനീസ്.എം.ഡി.ഖാന്‍ സാഹിബ് ഇബ്രാഹിം റാവുത്തര്‍, റഷീദ് (ഫുഡ് സിറ്റി) എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.