സോഫ്റ്റ് ഡ്രിങ്ക് പാക്കറ്റില്‍ പാമ്പിനെ കണ്ടെത്തി

മനാമ: ഖമീസിനടുത്തുള്ള തഷനിലെ കോള്‍ഡ് സ്റ്റോറില്‍ വില്‍പനക്കത്തെിച്ച സോഫ്റ്റ് ഡ്രിങ്ക്  ബോട്ടില്‍ അടക്കം ചെയ്ത പാക്കില്‍ പാമ്പ്. ഇന്നലെ കാലത്ത് ഇവിടുത്തെ അബു ഫൈസല്‍ ഫുഡ് സ്റ്റഫില്‍ വില്‍പനക്കായി കൊണ്ടുവന്ന സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകള്‍ അടക്കം ചെയ്ത പ്ളാസ്റ്റിക് പാക്കിനകത്താണ് ചെറിയ പാമ്പിനെ കണ്ടത്തെിയത്.വടകര സ്വദേശിയാണ് ഈ കട നടത്തുന്നത്. 
കോള്‍ഡ് സ്റ്റോര്‍ ജീവനക്കാര്‍ പാമ്പിനെ കുപ്പിയിലാക്കി സൂക്ഷിച്ചതായി കടയുടെ സമീപത്ത് ജോലി ചെയ്യുന്ന ആള്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.