ഇന്ത്യക്കാര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍  നടത്തണമെന്ന് അംബാസഡര്‍ 

മനാമ: എംബസിയുടെ വെബ്സൈറ്റില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത പ്രവാസി ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ പറഞ്ഞു. ഇന്നലെ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രജിസ്റ്റര്‍ ചെയ്ത ദിവസം,സമയം,രജിസ്ട്രേഷന്‍ നമ്പര്‍ തുടങ്ങിയവ  ഇ-മെയില്‍ വഴി ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
ഏതെങ്കിലും വിധത്തിലുള്ള പരാതികളുള്ളവര്‍ ഓപണ്‍ ഹൗസിനായി കാത്തിരിക്കേണ്ടതില്ളെന്നും മറ്റു ദിവസങ്ങളില്‍ എംബസിയില്‍ എത്താന്‍ പ്രയാസമുള്ളവര്‍ക്കായാണ് ഓരോ മാസവും അവസാന വെള്ളിയാഴ്ച ഓപണ്‍ ഹൗസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ഇന്ത്യന്‍ തൊഴിലാളികളുടെ അവസ്ഥ വിലയിരുത്താനായി വിവിധ ലേബര്‍ ക്യാമ്പുകളിലും മറ്റും ഐ.സി.ആര്‍.എഫിന്‍െറ സഹകരണത്തോടെ സന്ദര്‍ശനങ്ങള്‍ നടക്കുന്നുണ്ടെന്നും അംബാസഡര്‍ വ്യക്തമാക്കി. 
എട്ടു മാസം പ്രായമായ കുട്ടിയേയും തന്നെയും ഉപേക്ഷിച്ചു ഭര്‍ത്താവ് നാട്ടിലേക്ക് കടന്നെന്ന പരാതിയുമായി ഓപണ്‍ ഹൗസില്‍  മലയാളി യുവതി എത്തി.ബ്യൂട്ടീഷ്യന്‍ ആയി ജോലിനോക്കിയിരുന്ന യുവതിയാണ് തന്നെയും മകനെയും പെരുവഴിയിലാക്കി ഭര്‍ത്താവ് കടന്നതായി പരാതി നല്‍കിയത്.നിലവില്‍ കുട്ടിക്ക് പാസ്പോര്‍ട്ടില്ല. മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ കുട്ടിക്ക് പാസ്പോര്‍ട് നല്‍കാമെന്ന് എംബസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 
10 വര്‍ഷമായി നാട്ടിലേക്ക് പോകാനാകാതെ ബഹ്റൈനില്‍ കഴിയുന്ന ഹൈദരാബാദ് സ്വദേശിയും ഓപണ്‍ ഹൗസിലത്തെി. ഇയാള്‍ക്ക് ഒൗട്പാസ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.