മനാമ: രാജ്യത്ത് വ്യാപാര-നിക്ഷേപ തര്‍ക്ക പരിഹാരത്തിനായി പ്രത്യേക കോടതികള്‍ ആരംഭിക്കുമെന്ന് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാലിം അല്‍ കവാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാണിജ്യ-വ്യാപാരമേഖലയിലും നിക്ഷേപകര്‍ക്കിടയിലും ഉടലെടുക്കുന്ന സാമ്പത്തിക തര്‍ക്കങ്ങളും കേസുകളും ഇതുവഴി പ്രത്യേകമായി പരിഗണിക്കാനാകുമെന്നാണ് കരുതുന്നത്. നീതിന്യായ-ഇസ്ലാമിക കാര്യമന്ത്രാലയത്തിന്‍െറ സഹകരണത്തോടെയാണ് ഈ കോടതികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. സെപ്റ്റംബര്‍ ആദ്യത്തോടെ ഇതിന്‍െറ പ്രാരംഭനടപടികള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. ‘വിഷന്‍-2030’ന്‍െറ ഭാഗമായാണ് ഈ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള നിയമവിദഗ്ധരുടെയും സാമ്പത്തികശാസ്ത്രജ്ഞരുടെയും അഭിപ്രായങ്ങള്‍ ആരായും.
ഇതിലൂടെ രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. പ്രത്യേക കോടതികള്‍ വേണമെന്നത് വാണിജ്യ-വ്യാപാര രംഗത്തുള്ളവര്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. നിലവില്‍ ഇത്തരം കേസുകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ ധാരാളം സമയം എടുക്കുകയും അതിലൂടെ പല പ്രയാസങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മേയ് മാസത്തില്‍ ബ്രിട്ടനിലെ നിയമസംഘം ബഹ്റൈന്‍ സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് ഇത് സംബന്ധമായ ചില ചര്‍ച്ചകള്‍ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.