മനാമ: യു.എന്‍.അന്താരാഷ്ട്ര യുവജനദിനാചരണത്തിന്‍െറ ഭാഗമായി ബഹ്റൈനിലും വിവിധ പരിപാടികള്‍ നടന്നു. ‘2030 ലേക്കുള്ള പാത: ദാരിദ്ര്യത്തിന്‍െറ ഉന്‍മൂലനവും സുസ്ഥിര ഉപഭോഗവും നിര്‍മാണവും’ എന്ന തലക്കെട്ടിലാണ് ഈ വര്‍ഷത്തെ യുവജനദിനാചരണം നടക്കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞങ്ങളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പങ്കുവഹിക്കാനാകുമെന്നാണ് യു.എന്‍.കരുതുന്നത്. സുസ്ഥിര ഉപഭോഗവും നിര്‍മാണവും വഴി സുസ്ഥിര വികസനത്തിലേക്കുള്ള വഴി തുറക്കുമെന്നും യു.എന്‍.അഭിപ്രായപ്പെടുന്നു. ദിനാചരണത്തിന്‍െറ ഭാഗമായി ‘യൂത്ത് സിറ്റി-2030’ല്‍ യുവജന-സ്പോര്‍ട്സ് മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ വര്‍ണാഭമായ പരിപാടികള്‍ നടന്നു.
വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി (ഇന്‍റര്‍നാണല്‍ അഫയേഴ്സ്) ഡോ.ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ, എം.പിമാരായ ഘാസി അല്‍റഹ്മ, ഹമദ് സാലിം അദ്ദൂസരി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹമദ് രാജാവിന്‍െറ പരിഷ്കരണ പദ്ധതി പ്രഖ്യാപനത്തിനുശേഷം യുവജന ക്ഷേമ, വികസന രംഗത്ത് വന്‍ കുതിപ്പുണ്ടായതായി യുവജന-സ്പോര്‍ട്സ് കാര്യ മന്ത്രി ഹിഷാം മുഹമ്മദ് അല്‍ജൗദര്‍ പറഞ്ഞു. പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍റ് സ്പോര്‍ട്സ് ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ യുവജനക്ഷേമ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നതായി മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ യുവജനദിനാഘോഷത്തിന്‍െറ മുദ്രാവാക്യം കാലിക പ്രസക്തിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.