?????????? ???? ????? ????????? ???????? ???? ????????? ??????? ??????????????????????? ??????????? ????? ????? ??????????????

മെഗാ താരഷോ: തയാറെടുപ്പുകള്‍ തുടങ്ങി 

മനാമ: പ്രസിദ്ധ സിനിമാ താരങ്ങള്‍ അണിനിരക്കുന്ന ‘ഇന്ത്യന്‍ മെഗാ ഫിലിം സ്റ്റാര്‍ സ്റ്റേജ് ഷോ ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യവാരത്തിലോ ബഹ്റൈനില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടി ആസ്വാദക സമൂഹത്തിന് വ്യത്യസ്തമായ അനുഭവം പകരുമെന്ന് അവര്‍ പറഞ്ഞു.
പരിപാടിയുടെ പ്രഖ്യാപനത്തിനായി പ്രമുഖ സംവിധായകനും ‘മാക്ട’ ചെയര്‍മാനുമായ ലാല്‍ ജോസ്, ‘ഫെഫ്ക’ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ ജന. സെക്രട്ടറി സെവല്‍ ആര്‍ട്സ് മോഹന്‍ എന്നിവരും ബഹ്റൈനില്‍ എത്തിയിരുന്നു. 
തമിഴ് നടന്‍ വിക്രം ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി നടക്കുന്ന ഷോ എം.രഞ്ജിത്താണ് സംവിധാനം ചെയ്യുക. നാട്ടില്‍ വെച്ച് റിഹേഴ്സല്‍ പൂര്‍ത്തീകരിച്ചശേഷമായിരിക്കും പരിപാടി അവതരിപ്പിക്കുക.  ‘ഫെഫ്ക’ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂനിയന്‍ കെട്ടിട നിര്‍മാണത്തിനുള്ള ധനശേഖരണവും പരിപാടി ലക്ഷ്യമിടുന്നു. 
കലയെ ആവിഷ്കരിക്കാനുള്ള അവസരം ലഭിക്കാതിരിക്കുകയും എന്നാല്‍ കല ഹൃദയത്തില്‍ കൊണ്ടു നടക്കുകയും ചെയ്യുന്നവരാണ് എല്ലാ വെല്ലുവിളികളും നേരിട്ട് സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കാന്‍ മുന്നോട്ടു വരുന്നതെന്ന് ലാല്‍ ജോസ് പറഞ്ഞു. വളരെ പ്രയാസമുള്ള കാര്യമാണത്. എങ്കിലും കലയോടും കലാരംഗത്തുള്ളവരോടുമുള്ള താല്‍പര്യം കൊണ്ടാണ് അവര്‍ അത് ചെയ്യുന്നത്. സമീപകാലത്തായി മലയാളിക്ക് 23 ഓളം കലാകാരന്‍മാരെയാണ് നഷ്ടപ്പെട്ടത്. 40നും 60 നും ഇടയില്‍ പ്രായമുള്ളവരെയാണ് മരണം തട്ടിയെടുത്തത്. മിമിക്രിയില്‍ നിന്നും നാടകത്തില്‍ നിന്നുമായി സിനിമയിലത്തെിയ തലമുറയുടെ പ്രതിനിധികളായിരുന്നു അവരെല്ലാം. അവര്‍ സിനിമയെ പോലെ തന്നെ സ്റ്റേജ് ഷോകളേയും സ്നേഹിച്ചു. സിനിമയുടെ ഇടവേളകളിലെല്ലാം സ്റ്റേജുകളിലത്തൊന്‍ അവര്‍ കൊതിച്ചു. സ്റ്റേജില്‍ പെര്‍ഫോം ചെയ്യുക എന്നത് ഒരു പ്രത്യേക കഴിവാണ്. സിനിമയില്‍ തിളങ്ങുന്നത് കൊണ്ട് സ്റ്റേജില്‍ വിജയിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പുതുതായി സിനിമയില്‍ എത്തുന്ന പലരും മറ്റ് പരിചയങ്ങളുടെയൊന്നും പിന്‍ബലമുള്ളവരല്ല. അവര്‍ക്ക് സ്റ്റേജ് വഴങ്ങണമെന്നില്ല.  
മുമ്പ് ഗള്‍ഫില്‍ പരിപാടി അവതരിപ്പിക്കുക എന്നത് വലിയ അവസരമായാണ് പലരും കണ്ടിരുന്നത്. എന്നാല്‍, ഇന്ന് സോഷ്യല്‍ മീഡിയയയും മറ്റും വഴി ബന്ധങ്ങള്‍ വ്യാപിച്ചു. സുഹൃദ് വലയം വലുതായി. ഇടവേളകളില്‍ വന്നുപോകാവുന്ന ഒരിടമായി ഗള്‍ഫ് മാറി. ദിലീപ്, കലാഭവന്‍ മണി, നാദിര്‍ഷ ടീമിനൊപ്പം വിവിധ സ്റ്റേജ് ഷോകളുമായി ഗള്‍ഫില്‍ സഞ്ചരിച്ച ഓര്‍മകള്‍ ലാല്‍ജോസ് പങ്കുവെച്ചു.  സിനിമയിലെ രണ്ടുതലമുറകള്‍ക്കിടയില്‍ ജീവിച്ച ആള്‍ എന്ന നിലയിലുള്ള അനുഭവങ്ങള്‍ തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് പശ്ചാത്തലമാക്കി ഡോ. ഇഖ്ബാലിന്‍െറ തിരക്കഥയില്‍ പുതിയ സിനിമ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.  ശ്രീനിവാസന്‍ നായകനായി അദ്ദേഹം തന്നെ തിരക്കഥയെഴുതുന്ന ഒരു കഥയും ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഉണ്ണി.ആര്‍ ഒരുക്കുന്ന കഥയും അണിയറയില്‍ ഒരുങ്ങുന്നതായും അദ്ദേഹം പറഞ്ഞു. 
പ്രോഗ്രാം ചീഫ് കോ ഓഡിനേറ്റര്‍ മനോജ് മയ്യന്നൂര്‍ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.  ഷോ കോഓഡിനേറ്റര്‍ ഷിയാസ് പെരുമ്പാവൂര്‍,  പങ്കജ് നഭന്‍,  പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ തിലകന്‍,  പ്രശാന്തന്‍,  അശോകന്‍ തറവാട്,  എന്‍.കെ.വീരമണി, എബ്രഹാം ജോണ്‍, ഇ.വി.രാജീവന്‍, ആര്‍.പവിത്രന്‍, മുഹമ്മദ് റഫീഖ്, ബാബുരാജ് മാഹി, നാസര്‍ മഞ്ചേരി,  എം.എം.ബാബു എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.