മനാമ: ബഹ്റൈനിലെ ഇന്ത്യക്കാരുടെ ഏറ്റവും പഴയ കൂട്ടായ്മയായ ഇന്ത്യന്‍ ക്ളബിന്‍െറ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 24മുതല്‍ 30 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രമുഖ നടനും എം.പിയുമായ ഇന്നസെന്‍റ് മുഖ്യാതിഥിയായി എത്തും.
ഉദ്ഘാടന ദിവസം നടക്കുന്ന വര്‍ണാഭമായ പരിപാടികളില്‍ നാടന്‍ പാട്ടും തിരുവാതിരക്കളിയും അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്‍ഡോര്‍ ഗെയിമുകളും സെപ്റ്റംബര്‍ 26ന് വടം വലിയും ചെസ്, കാരംസ് മത്സരങ്ങളും നടക്കും. 27ന് ‘ചില്ലുപന്തു’കളിയും നടത്തുന്നുണ്ട്. 28നാണ് ഘോഷയാത്ര. അന്ന് വൈകീട്ടുള്ള സംഗീത പരിപാടിക്ക് നാട്ടില്‍ നിന്നത്തെുന്ന ഗായിക പ്രസീത നേതൃത്വം നല്‍കും. തൊട്ടടുത്ത ദിവസം പായസമേളയും പൂക്കളമത്സരവും നടക്കും.
സെപ്റ്റംബര്‍ 30നാണ് ഓണസദ്യ. 29 ഇനങ്ങളോടു കൂടിയ സദ്യയൊരുക്കാന്‍ നാട്ടില്‍ നിന്നുള്ള പാചകക്കാരായ അജിത് വാര്യരും അനില്‍ വാര്യരും എത്തും. മധ്യതിരുവിതാംകൂര്‍ ശൈലിയിലുള്ള സദ്യയാണ് ഒരുക്കുന്നത്. കാലത്ത് 11മണിക്ക് ആരംഭിക്കുന്ന സദ്യയില്‍ 3,000 പേര്‍ പങ്കെടുക്കുമെന്ന് കരുതുന്നു. അംഗങ്ങളില്‍ നിന്ന് ഒരു ദിനാറും അതിഥികളില്‍ നിന്ന് രണ്ടു ദിനാറുമാണ് സദ്യക്കായി ഈടാക്കുന്നത്. കൂപ്പണിലെ സമയം നോക്കി സദ്യക്കത്തൊന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഇതുവഴി തിരക്ക് ഒഴിവാക്കാനാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യന്‍ ക്ളബിന്‍െറ ഓണാഘോഷത്തിന് ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ എല്ലാ പിന്തുണയും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് ആനന്ദ് ലോബോ പറഞ്ഞു.
ജന.കണ്‍വീനര്‍ രാമനുണ്ണി, സിന്‍േറാ ആന്‍റണി, കെ.പി.രാജന്‍, ടി.ജെ.ഗിരീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ജനറല്‍ സെക്രട്ടറി മാര്‍ഷല്‍ ദാസന്‍-3988 4911, രാമനുണ്ണി-3963 6715 എന്നിവരുമായോ 1725 3157 എന്ന നമ്പറില്‍ ഇന്ത്യന്‍ ക്ളബുമായോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.