?????????? ????????? ???????????? ?????????????????? ???????????? ????????? ?????????????????? ??????????????.

വിനോദവും വിജ്ഞാനവും നിറഞ്ഞ് ‘കോംപസ്’വേനല്‍ക്യാമ്പ് 

മനാമ: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ കൗമാരക്കാര്‍ക്കായി സംഘടിപ്പിച്ച ‘കോംപസ്’ സമ്മര്‍ക്യാമ്പ് ശ്രദ്ധേയമായി. വെസ്റ്റ് റിഫ ദിശ സെന്‍ററില്‍ നടന്ന ക്യാമ്പില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 
ധാര്‍മികവും വിജ്ഞാനപ്രദവുമായ വിവിധ സെഷനുകള്‍ക്ക് ഈ രംഗത്തെ പ്രമുഖരാണ് നേതൃത്വം നല്‍കിയത്. ഒഴിവുസമയവും ആരോഗ്യവും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കണമെന്ന് പ്രവാചക വചനമുദ്ധരിച്ച് ജമാല്‍ നദ്വി ഇരിങ്ങല്‍ തന്‍െറ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 
ചീത്തകൂട്ടുകെട്ടുകളാണ് പലരുടെയും ജീവിതം പരാജയപ്പെടാനുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക ചരിത്രത്തിലെ മഹാരഥന്‍മാര്‍, കുഞ്ഞുണ്ണിമാഷും കവിതകളും, വെള്ളിയാഴ്ചയുടെ പ്രാധാന്യം, നമ്മുടെ പ്രവാചകനെ അറിയുക, ഇസ്ലാമിക വ്യക്തിത്വം, ബഹ്റൈനെ അറിയല്‍, ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍, വിധി ദിനം, കൗമാര പാഠങ്ങള്‍, ഖുര്‍ആനെ പരിചയപ്പെടുക എന്നീ വിഷയങ്ങളില്‍ നടന്ന സെഷനുകള്‍ക്ക് യഥാക്രമം, യൂനുസ് സലീം, ബിജു എം.സതീഷ്, ജമാല്‍ ഇരിങ്ങല്‍, ഫര്‍ഹത്ത് അല്‍ കിന്ദി, ഫഹീം ഖാന്‍, അര്‍ഷിയാന്‍, സിറാജ് പള്ളിക്കര, മര്‍ഗൂബ്, ഇ.കെ.സലീം എന്നിവര്‍ നേതൃത്വം നല്‍കി. പ്രമുഖ ടോസ്റ്റ് മാസ്റ്റര്‍ ഹസീബ് അബ്ദുറഹ്മാന്‍െറ ഐസ് ബ്രേക്കിങും ആസിഫ് ഉസ്മാന്‍ നടത്തിയ ക്വിസും ഉണ്ടായിരുന്നു. 
ക്യാമ്പ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച കളികള്‍ക്ക് ഫാജിസും നൗമലും നേതൃത്വം നല്‍കി. സമാപന സെഷനില്‍ പ്രോഗ്രാം കണ്‍വീനര്‍ യൂനുസ് മാസ്റ്റര്‍, എം.അബ്ബാസ്, മുഹ്സിന അബ്ദുല്‍ മജീദ്, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കളികളില്‍ വിജയികളായവര്‍ക്ക് അഹ്മ്മദ് റഫീഖ്, ഫാജിസ്്, ജമാല്‍ ഇരിങ്ങല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 
ഗഫൂര്‍ കുമരനല്ലൂര്‍, റിയാസ്, സിറാജ്, ഷഫീഖ്,  അബ്ദുല്‍ അസീസ്, ബദറുദ്ദീന്‍, സാജിദ്, പി.എം.അഷ്റഫ്, സജീബ്, കെ.എം.മുഹമ്മദ്, വി.വി.കെ.അബ്ദുല്‍ മജീദ്, ഷംല ഷരീഫ്,സല്‍മ സജീബ്, നസീബ യൂനുസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.