??????? ???????? ????? ???????? ????????????????????? ????????????? ????????? ???? ????? ????????? ???? ???? ???????? ???????????

മന്ത്രിസഭായോഗം: കുട്ടികളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

മനാമ: രാജ്യത്ത് കുട്ടികളുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ആവശ്യപ്പെട്ടു. ഇതിനായി തൊഴില്‍-സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള  ശിശു സംരക്ഷണ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം സജീവമാക്കണം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് നിയമം കര്‍ശനമാക്കുന്ന കാര്യം പരിഗണിക്കാന്‍ മന്ത്രാലയങ്ങള്‍ക്കും വിവിധ കേന്ദ്രങ്ങള്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി. ഗുദൈബിയ പാലസില്‍ പ്രതിവാര മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 
സിക വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ഇതില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നതിനായി വിവിധ അന്താരാഷ്ട്ര സംഘടനകളുമായി കൈകോര്‍ക്കണം. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്തുമായും ഇക്കാര്യത്തില്‍ സഹകരിക്കണം. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യമായ മരുന്നുകള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി ആരോഗ്യ മന്ത്രിയോട് അഭ്യര്‍ഥിച്ചു. വിവിധ മാധ്യമങ്ങള്‍ വഴി ഉന്നയിക്കപ്പെട്ട ജനങ്ങളുടെ വികസന ആവശ്യങ്ങള്‍ മന്ത്രാലയങ്ങളും വകുപ്പുകളും പരിഗണിക്കണം. ഇക്കാര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടി കാലതാമസമില്ലാതെ സ്വീകരിക്കണം. ഭവന പദ്ധതിക്ക് പ്രത്യേക പരിഗണന നല്‍കണം. 
ഇന്ധന ടാങ്കുകള്‍ അറാദില്‍ നിന്ന് ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റാന്‍ സ്വീകരിച്ച ഭരണപരവും സാങ്കേതികവുമായ കാര്യങ്ങള്‍ ഗതാഗത മന്ത്രി വിശദീകരിച്ചു. പദ്ധതി നടപ്പാക്കുന്നത് വേഗത്തിലാക്കാന്‍ നിര്‍ദേശമുണ്ട്. ഭീകരതയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെന്ന് കരുതുന്നവര്‍ക്കെതിരായ അന്വേഷണവും തെളിവുശേഖരണവും നടക്കുന്ന വേളയില്‍ അവരുടെ വിദേശ യാത്ര തടയുന്ന കരട് നിയമം ചര്‍ച്ചയായി. ഇത് നിയമകാര്യ മന്ത്രിതല സമിതിക്ക് കൈമാറി. വസ്തു പൊതുതാല്‍പര്യത്തിനായി അക്വയര്‍ ചെയ്യാനുള്ള നിയമഭേദഗതിക്ക് കാബിനറ്റ് അംഗീകാരം നല്‍കി. തെരഞ്ഞെടുപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട കരട് നിയമവും അംഗീകരിക്കപ്പെട്ടു. ഇതു പ്രകാരം കാമ്പയിന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. രണ്ടു വര്‍ഷം വരെ ജയില്‍ ശിക്ഷയും 2,000 ദിനാര്‍ വരെ പിഴയുമാണ് നിയമലംഘകര്‍ക്ക് ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ തൊഴില്‍സ്ഥലത്ത് സ്ഥാനാര്‍ഥിക്കുവേണ്ടി കാമ്പയിന്‍ നടത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും 3,000 ദിനാര്‍ വരെ പിഴയും ലഭിക്കും. മനാമയും ചൈനയിലെ വുഹാന്‍ സിറ്റിയും തമ്മിലുള്ള സൗഹൃദ കരാറിന്‍െറ കരടിനും ബഹ്റൈനും ഫിന്‍ലന്‍റുമായുള്ള എയര്‍ സര്‍വീസ് കരാറിന്‍െറ കരടിനും  മന്ത്രിസഭ അംഗീകാരം നല്‍കി. അന്താരാഷ്ട്ര ബാര്‍കോഡ് സമ്പ്രദായത്തിന്‍െറ ഉപയോഗം, അറാദിലെ മള്‍ട്ടി ഫങ്ഷന്‍ ഹാള്‍ നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റ് നല്‍കിയ രണ്ടു നിര്‍ദേശങ്ങള്‍ പരിഗണിക്കുകയും അതിനുള്ള സര്‍ക്കാര്‍ മറുപടി മന്ത്രിതല സമിതിയുടെ നിര്‍ദേശ പ്രകാരം അംഗീകരിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.