മനാമ: ‘നഖൂല്‍ സ്റ്റാര്‍-2016’ ആയി യുവ ഗായിക എലീന ശോക്റി തെരഞ്ഞെടുക്കപ്പെട്ടു. ഒരു മാസം നീണ്ട ബഹ്റൈന്‍ സമ്മര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന നൃത്ത-സംഗീത മത്സരത്തിലാണ് 15 വയസുകാരിയായ ഈജിപ്ഷ്യന്‍-സ്പാനിഷുകാരി വിജയിയായത്.
മൊത്തം എട്ടുപേരാണ് ഫൈനലില്‍ എത്തിയത്. കഴിഞ്ഞ ദിവസം ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തിനടുത്തുള്ള നഖൂല്‍ ടെന്‍റില്‍ നടന്ന ഫിനാലെ കാണാന്‍ നിരവധി പേരാണ് എത്തിയത്. എലീനക്ക് ബഹ്റൈന്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യമായി സംഗീത പഠനം നേടാം. ഇതോടൊപ്പം അവങ് ഗാര്‍ഡ് കമ്പനിയുടെ വക 100 ദിനാര്‍ ക്യാഷ് അവാര്‍ഡും ലഭിച്ചു.
നൂര്‍ യാഖൂബ്, നൂര്‍ സഊദ് (ഇരുവരും 13 വയസ്) എന്നിവര്‍ക്ക് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചു. അഞ്ചിനും 15നും ഇടയില്‍ പ്രായമുള്ള 45പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ഓഡീഷന്‍, സ്റ്റേജ്,സെക്കന്‍റ് റൗണ്ട്, സെമി ഫൈനല്‍, ഫിനാലെ എന്നിങ്ങനെയായിരുന്നു വിവിധ റൗണ്ട് മത്സരങ്ങള്‍.വിവിധ രംഗങ്ങളിലെ പ്രശസ്തര്‍ വിധികര്‍ത്താക്കളായി. കുട്ടികളെ സ്വന്തം കഴിവുകള്‍ കണ്ടത്തൊന്‍ മത്സരം സഹായിച്ചെന്ന് പരിപാടിയുടെ സംഘാടകനായ അഹ്മദ് ഇമാം പറഞ്ഞു. നൃത്തം, സംഗീതം, ഉപകരണ സംഗീത വാദനം എന്നീ ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഫിനാലെയില്‍ പങ്കെടുത്ത മലയാളിയായ ഹെവന്‍ഡ്രിന്‍ ലിഖിയ ഷാന്‍േറാ ആറാം സ്ഥാനത്തത്തെി.
ഏഴു വയസുള്ള ഹെവന്‍ഡ്രിന്‍ ഏഷ്യന്‍ സ്കൂളില്‍ രണ്ടാം തരം വിദ്യാര്‍ഥിയാണ്.
മൂവാറ്റുപുഴ വാഴക്കുളം സ്വദേശികളായ പുല്‍പ്പറമ്പില്‍ ഷാന്‍േറാ തോമസ്-ലിഖിയ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.