?????????????????? ?????????? ????????? ???????????? ???????????????? ?????????? ??????? ???????? ???????? ???????? ?????? ????? ????????? ???????? ??????????.

ഫ്രന്‍റ്സ് വേനല്‍കാല ക്യാമ്പ് ഇന്ന് സമാപിക്കും

മനാമ: കൗമാരക്കാര്‍ക്കായി ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ‘കോംപാസ്’ സമ്മര്‍ ക്യാമ്പ് വെസ്റ്റ് റിഫയിലുള്ള ദിശ സെന്‍ററില്‍ തുടങ്ങി. പ്രസിഡന്‍റ് ജമാല്‍ നദ്വി ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു. യൂനുസ് മാസ്റ്റര്‍, പി.എം.അഷ്റഫ്, ഹസീബ് അബ്ദുറഹ്മാന്‍, എം.അബ്ബാസ് എന്നിവര്‍ സന്നിഹതരായിരുന്നു. 
കാലത്ത് ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു മണി വരെ നീണ്ട പരിപാടിയില്‍ വിജ്ഞാന-വിനോദപ്രദമായ നിരവധി പരിപാടികളാണ് ഒരുക്കിയത്. കൗമാരക്കാര്‍ക്കുള്ള പാഠങ്ങള്‍, ജുമുഅയുടെ പ്രാധാന്യം, സ്കില്‍ ഡെവലപ്മെന്‍റ്, ഇസ്ലാമിക ചരിത്രത്തിലെ മഹാരഥന്‍മാര്‍, പ്രവാചകനെ അറിയുക, ഇസ്ലാമിക വ്യക്തിത്വം, വിധിദിനം, ഇന്ത്യ-ബഹ്റൈന്‍ ബന്ധത്തിന്‍െറ നാള്‍വഴികളിലൂടെ, ബഹ്റൈനെ പരിചയപ്പെടുക, ഹെല്‍ത്ത് ടിപ്സ്, ഐസ് ബ്രേകിങ്, വിവിധയിനം കളികള്‍ തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്. യൂനുസ് സലീം, ദിനേശ് കുറ്റിയില്‍, ഫര്‍ഹത്ത് അല്‍ കിന്ദി, ആസിഫ് ഉസ്മാന്‍, ഫഹീം ഖാന്‍, സിറാജ് പള്ളിക്കര, അര്‍ഷിയാന്‍, ഇ.കെ.സലീം, മര്‍ഗൂബ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.