????????????? ????????? ???? ????? ????????? ???? ???? ??????? ???????? ?????????????????? ?????????? ???????????????? ????????????

ബഹ്റൈന്‍ സുരക്ഷയുടെ മരുപ്പച്ചയെന്ന് പ്രധാനമന്ത്രി 

മനാമ: രാജ്യത്തിന്‍െറ അഖണ്ഡത കാത്തുസൂക്ഷിക്കുന്നത് ജനതയില്‍ അന്തര്‍ലീനമായ ഐക്യബോധമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പറഞ്ഞു. ജനങ്ങളുടെ പരസ്പര സ്നേഹത്തെയും സാഹോദര്യത്തെയും അദ്ദേഹം പുകഴ്ത്തി. രാജകുടുംബാംഗങ്ങളെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഐക്യവും സാഹോദര്യവുമാണ് രാജ്യത്തിന്‍െറ പുരോഗതിയുടെ രഹസ്യം. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നേതൃത്വത്തിന് പിന്നില്‍ അണിനിരന്ന് രാജ്യം കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നേതൃത്വവും അതിനെ പിന്തുണക്കുന്ന ജനങ്ങളുമാണ് ബഹ്റൈനിലുള്ളത്. അതുകൊണ്ടുതന്നെ എല്ലാ തരം വിധ്വംസക പ്രവര്‍ത്തനങ്ങളെയും നാം ഒറ്റക്കെട്ടായി നേരിടും. സുരക്ഷയുടെ മരുപ്പച്ചയായി ബഹ്റൈന്‍ നിലനില്‍ക്കും. രാജ്യത്തിനെതിരായ ഏത് നിഗൂഡ ശ്രമങ്ങളെയും പിഴുതെറിയും. മേഖലയിലാകെ സംഘര്‍ഷം നിലനില്‍ക്കുമ്പോഴും രാജ്യത്ത് ശാന്തിയും സമാധാനവും പുലരുന്നതില്‍ ഏതൊരു ബഹ്റൈന്‍ പൗരനും അഭിമാനിക്കാനാകും. ദേശീയ ഐക്യം എന്തുവിലകൊടുത്തും നിലനിര്‍ത്തും. അതിനെതിരായ നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഐക്യം നേട്ടങ്ങളുടെ ചാലകശക്തിയായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.