മനാമ: കര്‍ക്കടക വാവിനോടനുബന്ധിച്ച് ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. അസ്രി ബീച്ചിലാണ് ഏറ്റവും വലിയ ചടങ്ങ് നടന്നത്.
ഇവിടെ മാതാ അമൃതാനന്ദമയി സേവാസമിതിയുടെ നേതൃത്വത്തില്‍ നടന്ന ബലി തര്‍പ്പണത്തില്‍ 200ഓളം പേര്‍ പങ്കെടുത്തു. പുലര്‍ച്ചെ നാലുമണിമുതല്‍ 5.30വരെ ചടങ്ങുകള്‍ നീണ്ടു. നാട്ടില്‍ നിന്നത്തെിയ കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
ഗള്‍ഫിലും ബലിയിടാന്‍ സൗകര്യപ്പെട്ടത് വലിയ ഭാഗ്യമാണെന്ന് ഇവിടെയത്തെിയ പെരിങ്ങോട്ടുകര സ്വദേശി സതീശന്‍ പറഞ്ഞു. ബഹ്റൈനില്‍ ഇത് രണ്ടാം തവണയാണ് സതീശന്‍ ബലിയിടുന്നത്. ആലുവ സ്വദേശി ദിനകരനും ഭാര്യ ലതയും ഇതേ അഭിപ്രായം പങ്കുവെച്ചു. സുധീര്‍ തിരുനിലത്ത്, സതീശന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചില ക്ഷേത്രസമിതികളുടെ നേതൃത്വത്തിലും ബലിതര്‍പ്പണം നടന്നു. ചിലയാളുകള്‍ വീട്ടില്‍ തന്നെയാണ് ബലിയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.