വൈജാത്യങ്ങള്‍ ബഹ്റൈന്‍െറ കരുത്ത് –പ്രധാനമന്ത്രി

മനാമ: നാനാത്വത്തില്‍ അധിഷ്ഠിതമായ രാജ്യത്തിന്‍െറ കരുത്ത് നിലനിര്‍ത്തുന്നതിന് മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു. 
കഴിഞ്ഞ ദിവസം രാജ്യത്തെ പൗരപ്രമുഖരെയും മാധ്യമ പ്രവര്‍ത്തകരെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്‍െറ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും അവ പരിഹരിക്കുന്നതിലും മാധ്യമങ്ങള്‍ ഗുണപരമായ പങ്കാണ് വഹിക്കുന്നത്. 
സമൂഹത്തിന്‍െറ നിര്‍മാണ പ്രക്രിയയിലും വളര്‍ച്ചയിലും കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ സ്ഥാനമുണ്ട്. നാനാത്വങ്ങളെ ഉള്‍ക്കൊള്ളാനും അവ സംരക്ഷിക്കാനും മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
രാജ്യത്ത് വ്യത്യസ്ത ചിന്താഗതികളും അഭിപ്രായങ്ങളും വിശ്വാസങ്ങളുമുള്ളവര്‍ ഉണ്ടാകും. അത്തരം വൈജാത്യങ്ങള്‍ ബഹ്റൈന്‍െറ കരുത്താണെന്നും അതില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തി വിദ്വേഷത്തിലേക്കും വിഭാഗീയതയിലേക്കും നയിക്കുന്നത് ദുരന്തമായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതിനാല്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ ദൗത്യം സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-01 07:20 GMT
access_time 2024-06-01 06:51 GMT