മനാമ: വലിയ നോട്ടുകാണിച്ച് കടക്കാരെ പറ്റിച്ച് കടന്നുകളയുന്ന സംഘത്തെ മലയാളികള്‍ പിന്തുടര്‍ന്ന് വലയിലാക്കി.
ഖമീസില്‍ കോള്‍ഡ് സ്റ്റോര്‍ നടത്തുന്ന വില്ല്യാപ്പള്ളി സ്വദേശി സമീറിന്‍െറ കടയിലാണ് തട്ടിപ്പുസംഘം കഴിഞ്ഞ ദിവസം കാലത്ത് എത്തിയത്. സ്വദേശികളായ രണ്ടു ചെറുപ്പക്കാര്‍ ടെലിഫോണ്‍ കാര്‍ഡ് വാങ്ങി 20 ദിനാര്‍ എടുത്തുകാണിച്ചു.
അപ്പോള്‍ സമീര്‍ 19ദിനാര്‍ ബാക്കി എടുത്തതോടെ പൊടുന്ന അതുവാങ്ങി 20 ദിനാര്‍ കൊടുക്കാതെ കാറില്‍ കയറി കടന്നുകളയുകയായിരുന്നു. ആദ്യം പതറിയെങ്കിലും സമീര്‍ ഉടന്‍ മറ്റൊരു കാറില്‍ അവരെ പിന്തുടര്‍ന്നു. തട്ടിപ്പുകാരുടെ കാറിന്‍െറ പിന്‍ഭാഗത്തെ നമ്പര്‍ പ്ളെയ്റ്റ് മറച്ചിരുന്നു.
എന്നാല്‍ സല്‍മാനിയ സിഗ്നലില്‍ ഇവരുടെ വണ്ടിക്ക് കുറുകെ സ്വന്തം കാര്‍ നിര്‍ത്തി പ്രതികളെ സമീര്‍ പിടികൂടി. ഇവരോട് പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയാറായില്ല.
പ്രതികള്‍ വേഗത്തില്‍ കാര്‍ പിറകോട്ടെടുത്ത് സ്ഥലം വിടുന്നതിനിടെ സമീര്‍ കാറിന്‍െറ മുന്‍വശത്തെ നമ്പര്‍ കുറിച്ചെടുത്ത് ഖമീസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
ചെറുപ്പക്കാരായ രണ്ടുപേരാണ് കാറിലുണ്ടായിരുന്നതെന്ന് സമീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇത്തരം തട്ടിപ്പുകള്‍ ബഹ്റൈനില്‍ പലയിടത്തും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.