സിംസ് യുവനേതൃത്വ  പരിപാടി സമാപിച്ചു

മനാമ: സീറോ മലബാര്‍ സൊസൈറ്റി ടോസ്മാസ്റ്റേഴ്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച യുവനേതൃത്വ പരിപാടിയുടെ സമാപനം ഗുഡ്വിന്‍ ഹാളില്‍ നടന്നു. ടോസ്മാസ്റ്റേഴ്സ് ഡിവിഷന്‍ സി.  ഡയറക്ടര്‍ ഖാലിദ് അന്‍സാരി മുഖ്യാതിഥിയായിരുന്നു. കേരളീയ സമാജം ആക്ടിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത് വിശിഷ്ടാതിഥിയായി പങ്കെടുത്തു. സമാപന ആഘോഷങ്ങളുടെ  ഭാഗമായി നടത്തിയ പ്രസംഗ മത്സരത്തില്‍ ഡെന്നീസ് തോമസ് ഒന്നാം സ്ഥാനവും,  ആന്‍ഡ്രിയ പോള്‍ രണ്ടാം സ്ഥാനവും,  മെറീന ഫ്രാന്‍സിസ്  മൂന്നാം സ്ഥാനവും  കരസ്ഥമാക്കി. ഡിവിഷന്‍ ഡയറക്ടര്‍ വിജയികള്‍ക്ക്  ട്രോഫിയും സര്‍ടിഫിക്കറ്റും വിതരണം ചെയ്തു. ടോസ്മാസ്റ്റേഴ്സ് ഏരിയ ഡയറക്ടര്‍ ഷിജാസ് മൊയ്തീന്‍, വൈ.എല്‍.പി. കോഓഡിനേറ്റര്‍ തോംസ് ചിറമേല്‍, സിംസ് വൈസ് പ്രസിഡന്‍റ് ബെന്നി വര്‍ഗീസ്, സിംസ് ടോസ്മാസ്റ്റേഴ്സ് പ്രസിഡന്‍റ് പോള്‍ ഉറുവത്ത്, ജോ.കോഓഡിനേറ്റര്‍  ബോബി പൗലോസ്,  വൈ.എല്‍.പി. വൈസ് പ്രസിഡന്‍റ് ആന്‍ഡ്രിയ പോള്‍ തുടങ്ങിയവര്‍  സംസാരിച്ചു. സിംസ് ജനറല്‍ സെക്രട്ടറി ബിജു ജോസഫ്, ടോസ്മാസ്റ്റേഴ്സ് വൈസ് പ്രസിഡന്‍റ് ജോയ് തരിയത്ത് തുടങ്ങിയവര്‍ വൈ.എല്‍.പി. കോഴ്സ് സര്‍ടിഫിക്കറ്റ് വിതരണം ചെയ്തു. അനില്‍ ഗോവിന്ദ് പരിപാടികള്‍ നിയന്ത്രിച്ചു. യൂത്ത് ലീഡര്‍ഷിപ് പ്രോഗ്രാമിന്‍െറ തുടര്‍ചയായി ടോസ്മാസ്റ്റേഴ്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള ക്ളാസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് പോള്‍ ഉറുവത്ത് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.