മനാമ: മദ്യപനായ പിതാവിന്‍െറ പീഢനം ഭയന്ന് മാസങ്ങളോളം കഴിഞ്ഞ മലയാളികളായ രണ്ടു കുട്ടികള്‍ ഒടുക്കം നാട്ടിലേക്ക് തിരിച്ചു. ഇന്നലെ രാത്രിയുള്ള ‘ഗള്‍ഫ് എയര്‍’ വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലേക്ക് പോയത്. ആരെയും കരളലിയിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. വിസ പ്രശ്നത്തിനൊപ്പം ഭര്‍ത്താവിന്‍െറ പീഢനവും മടുത്ത് ഇവരുടെ മാതാവ് നാട്ടിലേക്കു പോയതോടെയാണ് കുട്ടികളുടെ ദുരിതം തുടങ്ങിയത്.
മാതാവ് പോയതോടെ മൂത്ത പെണ്‍കുട്ടിയേയും ഇളയ ആണ്‍കുട്ടിയേയും പിതാവ് മുറിയില്‍ അടച്ചിട്ടാണ് ജോലിക്ക് പോയിരുന്നത്. ഇയാള്‍ മൂവാറ്റുപുഴ സ്വദേശിയാണ്.രാവിലെ എട്ടുമണിക്കു പോകുന്ന പിതാവ് തിരിച്ചത്തെുന്നത് രാത്രി 12 മണിയോടെയായിരുന്നു. അതുവരെ ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളായിരുന്ന കുട്ടികള്‍ മുറിയില്‍ കഴിഞ്ഞത്. മൂത്തകുട്ടിയുടെ സഹപാഠി ചില ദിവസങ്ങളില്‍ ഇവര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നു. പെണ്‍കുട്ടി സ്കൂളില്‍ വരാതായതിനെ തുടര്‍ന്ന് സഹപാഠിയുടെ പിതാവ് അന്വേഷിച്ചപ്പോഴാണ് ദുരിതകഥ പുറം ലോകം അറിയുന്നത്.
ബാച്ചിലേഴ്സ് താമസിക്കുന്ന ഫ്ളാറ്റിന്‍െറ ഒരു മുറിയിലാണ് കുട്ടികളെ അടച്ചിട്ടിരുന്നത്. കുട്ടികള്‍ പുറത്തെ വേസ്റ്റ്ബിന്നില്‍ നിന്ന് ഭക്ഷണം എടുത്തുകൊണ്ടുപോകുന്നതു പോലും കണ്ടതായും പറയപ്പെടുന്നു. സഹപാഠിയുടെ പിതാവ് വിഷയം സാമൂഹിക പ്രവര്‍ത്തകരുടെ മുന്നില്‍ എത്തിച്ചതോടെയാണ് പ്രശ്നത്തില്‍ വഴിത്തിരിവുണ്ടായത്.
സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലുള്ള കുട്ടികളുടെ മാതാവുമായി ബന്ധപ്പെട്ടപ്പോള്‍ ഭര്‍ത്താവിന്‍െറ ക്രൂരപീഢനം സഹിച്ചാണ് ബഹ്റൈനില്‍ കഴിഞ്ഞതെന്നും പിന്നീട് വിസ പ്രശ്നം വന്നപ്പോള്‍ പെട്ടെന്നു കയറിപോരുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കുട്ടികളെ നാട്ടിലേക്കു തിരിച്ചയക്കാന്‍ താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് ചെവിക്കൊണ്ടില്ളെന്നാണ് അവര്‍ അറിയിച്ചത്.
സാമൂഹിക പ്രവര്‍ത്തകര്‍ വിഷയം ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചതോടെ എംബസി അധികൃതര്‍ പ്രശ്നം ഗൗരവമായി എടുക്കുകയും എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തു.
സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ സ്കൂള്‍ അധികൃതരുമെല്ലാം കുട്ടികള്‍ക്ക് സഹായമത്തെിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. ഇതുകൊണ്ടാണ് ഇവര്‍ക്ക് ദിവസങ്ങള്‍ക്കകം നാട്ടിലേക്ക് തിരിക്കാനായത്.
കുട്ടികള്‍ നാട്ടിലത്തെിയാല്‍ അവിടുത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായി നാട്ടിലെ സാമൂഹിക പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.