കൊല്ലം വെടിക്കെട്ടപകടം:വിറങ്ങലിച്ച് ബഹ്റൈന്‍ പ്രവാസികളും

മനാമ: കൊല്ലം വെടിക്കെട്ട് അപകട ദുരന്തത്തില്‍ വിറങ്ങലിച്ച് ബഹ്റൈന്‍ പ്രവാസികളും. കൊല്ലം ജില്ലയിലെ നിരവധി പ്രവാസികള്‍ ബഹ്റൈനിലുണ്ട്. ഇവരില്‍ പലരും അപകടമുണ്ടായ ക്ഷേത്രത്തിലെ ഉത്സവത്തെക്കുറിച്ചുള്ള ഓര്‍മകള്‍ അയവിറക്കുന്നവരാണ്. മനുഷ്യമനസാക്ഷി മരവിച്ചുപോയ അപകടത്തില്‍ ബഹ്റൈനിലെ വിവിധ സംഘടനകളും വ്യക്തികളും അനുശോചനം രേഖപ്പെടുത്തി. 
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടില്‍ മരണപ്പെട്ടവരുടെ ഉറ്റവരുടെ വേദനയില്‍ ബഹ്റൈന്‍ കേരളീയ സമാജം ഭരണസമിതി അനുശോചനം  രേഖപ്പെടുത്തി. ചെറുതെന്ന് കരുതുന്ന സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിക്കുമ്പോഴാണ് ഓരോ വന്‍അപകടങ്ങളും ഉണ്ടാകുന്നതെന്ന് സമാജം ഭാരവാഹികള്‍ പറഞ്ഞു. ഇത്തരം ആഘോഷങ്ങളില്‍ മുന്‍കരുതലും  സുരക്ഷയും  ഉറപ്പാക്കണമെന്ന് അനുശോചന കുറിപ്പില്‍ ആക്ടിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി എന്നിവര്‍ പറഞ്ഞു. 
ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഒ.ഐ.സി.സി ഗ്ളോബല്‍ സെക്രട്ടറിമാരായ ബഷീര്‍ അമ്പലായി, കെ.സി.ഫിലിപ്പ് എന്നിവര്‍ പറഞ്ഞു. 
വെടിക്കെട്ട് ദുരന്തത്തില്‍ വേദനിക്കുന്ന കേരളീയ മന$സാക്ഷിക്കൊപ്പം പങ്കുചേരുന്നതായി ബഹ്റൈന്‍ ‘പ്രതിഭ’ ഭാരവാഹികള്‍ അറിയിച്ചു. അത്യന്തം അപകടകരമായ ഇത്തരം ആഘോഷവേളകളില്‍ മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. ദുരന്തവേളയിലും വര്‍ഗീയ പ്രചാരണം നടത്തി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ‘പ്രതിഭ’ അറിയിച്ചു. 
ദുരന്തത്തില്‍ ലാല്‍ കെയേഴ്സ് ബഹ്റൈന്‍ അഗാധമായ ദു$ഖവും അനുശോചനവും രേഖപ്പെടുത്തി. വെടിക്കെട്ടില്‍ ജീവന്‍ നഷ്ടപ്പെട്ടരോടുള്ള അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും ലാല്‍ കെയേഴ്സ് കോഓഡിനേറ്റര്‍മാരായ ജഗത് കൃഷ്ണകുമാര്‍, ഫൈസല്‍ എഫ്.എം.എന്നിവര്‍ അറിയിച്ചു.ഉത്സവങ്ങളും പെരുന്നാളുകളും ആര്‍ഭാടങ്ങളുടെ വേദികളായി മാറിയിരിക്കുന്നു. ലക്ഷക്കണക്കിനു രൂപയുടെ വെടിക്കെട്ടുകള്‍ ആര്‍ക്കാണ് ഉപകരിക്കുന്നത് എന്ന കാര്യം ചിന്തിക്കേണ്ട സമയമാണിതെന്നും അവര്‍ പറഞ്ഞു. 
വെടികെട്ടു ദുരന്തത്തില്‍ ‘ആം ആദ്മി’ ബഹ്റൈന്‍ കൂട്ടായ്മ അനുശോചിച്ചു. മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികാരികള്‍ ജാഗ്രത പുലര്‍ത്തണം. ഈ സംഭവം  ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സെക്രട്ടറി നിസാര്‍ കൊല്ലം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 
ഇന്ത്യയെ ഒന്നാകെ  നടുക്കിയ പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ കെ.എം.സി.സി സൗത്ത് സോണ്‍ കമ്മിറ്റി അഗാഥമായ ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെയും കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി അവര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതരും പൊതുജനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ആഘോഷ വേളകളില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തണമെന്നും സൗത്ത് സോണ്‍ കമ്മിറ്റി അനുശോചന കുറിപ്പില്‍ പറഞ്ഞു.
കൊല്ലം ദുരന്തത്തില്‍ യു.പി.പി.അഗാധമായ ദുഃഖം രേഖപെടുത്തി. അശ്രദ്ധമൂലം സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ചെയര്‍മാന്‍ അജയ് കൃഷ്ണന്‍, കോഓര്‍ഡിനേറ്റര്‍ റഫീഖ് അബ്ദുല്ല, എന്നിവര്‍ പറഞ്ഞു. 
പരവൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരണമടഞ്ഞവര്‍ക്കായി ഫ്രന്‍റ്സ് ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തി. ദാരുണമായ സംഭവത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും പരിക്കേറ്റവരുടെ മെച്ചപ്പെട്ട ആരോഗ്യസ്ഥിതിക്കായി പ്രാര്‍ഥിക്കുന്നതായും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആഘോഷങ്ങളില്‍ മനുഷ്യജീവന് അപകടകരമായ കാര്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. സന്തോഷത്തോടെയും സമാധാനത്തോടെയും ആഘോഷങ്ങള്‍ നടത്താന്‍ എല്ലാ വിഭാഗം ജനങ്ങളും താല്‍പര്യമെടുക്കണമെന്ന് ഫ്രന്‍റ്സ് ബഹ്റൈന്‍ ആവശ്യപ്പെട്ടു. ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനും നിയമം കര്‍ശനമാക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. 
കൊല്ലം വെടിക്കെട്ട് ദുരന്തത്തില്‍ ‘പ്രവാസി’ ബഹ്റൈന്‍ അതിയായ ദു:ഖം രേഖപ്പെടുത്തി. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളോ അനുമതിയോ ഇല്ലാതെ നടന്ന വെടിക്കെട്ട് മൂലം നഷ്ടപ്പെട്ടത് വിലപ്പെട്ട മനുഷ്യജീവനുകളാണ്. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രസിഡന്‍റ് ഒ.കെ.തിലകന്‍, സെക്രട്ടറി അബ്ദുല്‍ ശരീഫ് എന്നിവര്‍ അനുശോചനകുറിപ്പില്‍ പറഞ്ഞു.
വെടിക്കെട്ട് ദുരന്തത്തില്‍ ‘യൂത്ത് ഇന്ത്യ’  ബഹ്റൈന്‍ ദു$ഖവും അനുശോചനവും രേഖപ്പെടുത്തി. സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ചതാണ് അപകട കാരണമായത്. ആഘോഷ വേളകളില്‍ നടത്തുന്ന ഇത്തരം അപകടകരമായ കരിമരുന്നു പ്രയോഗങ്ങള്‍ തടയാനുള്ള ജാഗ്രത സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് യൂത്ത് ഇന്ത്യ പ്രസിഡന്‍റ് ബിന്‍ഷാദ് പിണങ്ങോട്, ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്തഫ എന്നിവര്‍ അറിയിച്ചു. രാഷ്ട്രീയ നേട്ടത്തിനും വര്‍ഗീയതക്കും വേണ്ടി ഇത്തരം ദുരിതങ്ങളെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നവരുടെ പ്രവര്‍ത്തനം ലജ്ജാവഹമാണെന്നും  അത്തരക്കാരെ സമൂഹം ഒറ്റപെടുത്തുമെന്നും അനുശോചനകുറിപ്പില്‍ കൂട്ടിചേര്‍ത്തു. 
പരവൂര്‍ ദുരന്തത്തില്‍ ജനത കള്‍ചറല്‍ സെന്‍റര്‍ ഭാരവാഹികളായ സിയാദ് ഏഴംകുളം, നജീബ് കടലായി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
 വെടിക്കെട്ട് ദുരന്തത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രോവിന്‍സ് അടിയന്തിര  യോഗം ചേര്‍ന്ന് ദു$ഖവും അനുശോചനവും രേഖപ്പെടുത്തി. 
അപകടത്തില്‍ നാടിന്‍െറ പൊതുദുഃഖത്തില്‍ പങ്കു ചേരുന്നതായി ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന്‍, പ്രസിഡന്‍റ് സേവി മാത്തുണ്ണി എന്നിവര്‍ അറിയിച്ചു. 
രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു  പ്രാര്‍ഥിക്കുന്നതായി സംസ്ഥാന പ്രസിഡന്‍റ് എസ്.വി.ജലീലും ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലും അറിയിച്ചു.ദുരന്തത്തില്‍ ഇന്ത്യന്‍ സോഷ്യല്‍  ഫോറം അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് യോഗം പ്രത്യാശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി പ്രവര്‍ത്തിച്ച സംഘടനകള്‍,നാട്ടുകാര്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ യോഗം അഭിനന്ദിച്ചു.  വെട്ടിക്കെട്ടിന് അനുമതി നല്‍കിയിരുന്നില്ളെന്ന് കലക്ടര്‍ വ്യക്തമാക്കിയ സ്ഥിതിക്ക്  കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 
യോഗത്തില്‍  കേരള ഘടകം പ്രസിഡന്‍റ് യൂസഫ് തൃശൂര്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ കുറ്റ്യാടി, റഫീക്ക് അബ്ബാസ്, ഇസ്മായില്‍ പയ്യോളി, ഫൈസല്‍ അറഫ, ഡാനിഷ് ജാസിം, മുത്തലിബ് തുടങ്ങിവര്‍ പങ്കെടുത്തു.
ദുരന്തത്തില്‍ ഐ.വൈ.സി.സി ഭാരവാഹികളും അനുശോചിച്ചു. 
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെയും ഉചിതമായ നടപടികള്‍ സ്വീകരിച്ച കേന്ദ്ര-സംസ്ഥാന മന്ത്രിമാരെയും ഐ.വൈ.സി.സി അനുമോദിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.