‘തായ്ലന്‍റുമായി ബന്ധം മെച്ചപ്പെടുത്തും’

മനാമ: തായ്ലന്‍റുമായി വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന് ബഹ്റൈന്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ തായ്ലന്‍റ് വിദേശകാര്യ മന്ത്രിയുടെ പ്രത്യേക ദൂതനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനും തായ്ലന്‍റുമായി കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധം പ്രധാനമന്ത്രി അനുസ്മരിച്ചു. അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ മിക്കതിലും ബഹ്റൈനും തായ്ലന്‍റിനും സമാന നിലപാടാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
നിക്ഷേപ-വാണിജ്യ-സാമ്പത്തിക-സാംസ്കാരിക മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.