ദോഹ: സ്വദേശി പൗരന്‍മാരുടെ പേഴ്സണല്‍ കാര്‍ഡ് ഉപയോഗിച്ച് സ്വകാര്യ ആശുപത്രിയില്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായുള്ള ചികിത്സ തേടാന്‍ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആരോഗ്യമന്ത്രി അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖഹ്താനി വ്യക്തമാക്കി. ഇന്‍ഷൂറന്‍സ് പദ്ധതി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. തെറ്റായ ഇന്‍വോയ്സുകള്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ച ആരോഗ്യ സേവനകേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം താല്‍ക്കാലികമായി റദ്ദാക്കുകയും 50 ലക്ഷം റിയാല്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇന്‍ഷൂറന്‍സ് സംവിധാനം നടപ്പാക്കിയശേഷം ഇതുവരെ 317 ദശലക്ഷം റിയാലിന്‍െറ മെഡിക്കല്‍ ഇന്‍വോയ്സുകള്‍ക്ക് പണം അനുവദിക്കാന്‍ കമ്പനി വിസമ്മതിച്ചിട്ടുണ്ട്.
നീതീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ തുടര്‍ച്ചയായി ആശുപത്രി സന്ദര്‍ശിച്ചതും അനാവശ്യ ചികിത്സയുമായും മറ്റും ബന്ധപ്പെട്ടാണിത്. ബില്ലുകളില്‍ സൂക്ഷ്മ പരിശോധന നടത്തിയശേഷമാണ് തുക അനുവദിക്കുന്നത്. യാതൊരു ക്രമക്കേടും നടക്കുന്നില്ളെന്ന് ഉറപ്പുവരുത്തുന്നുണ്ട്.
തെറ്റായ ചികിത്സയാണ് ആരോഗ്യ കേന്ദ്രം നല്‍കുന്നതെങ്കില്‍ ഇന്‍ഷൂറന്‍സ് തുക കമ്പനിക്ക് മടക്കിനല്‍കാന്‍ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രം നിര്‍ബന്ധിതമാകുമെന്ന് ദേശീയ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനി സി.ഇ.ഒ ഡോ.ഫാലേഹ് ഹുസൈന്‍ പറഞ്ഞു.
കമ്പനിയുടെ ഓഡിറ്റ് സംവിധാനം സുശക്തമാണ്. പണം നല്‍കുന്നതിനു മുമ്പും ശേഷവും ഓഡിറ്റിനു വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.