നടനവേദിയില്‍ ഒന്നിച്ച് അച്ഛനും മകളും

മനാമ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ സാഹിത്യ പുരസ്കാരദാന ചടങ്ങിനോടനുബന്ധിച്ച് ബഹ്റൈനിലെ നൃത്താധ്യാപകന്‍ ഭരത്ശ്രീ രാധാകൃഷ്ണനും മകള്‍ നന്ദ രാധാകൃഷ്ണനും വേദിയില്‍ ഒരുമിച്ച് നൃത്തം അവതരിപ്പിച്ചത് ശ്രദ്ധേയമായി. ‘ഓം സൂര്യ നമ$’ എന്ന നൃത്താവിഷ്കാരത്തിലാണ് ഇവര്‍ ഒന്നിച്ചത്. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് പ്രപഞ്ചത്തിനെ നയിക്കുന്ന സൂര്യതേജസിന് പ്രണാമം അര്‍പ്പിക്കുന്നതായിരുന്നു നൃത്തപ്രമേയം. 18 വര്‍ഷത്തോളമായി ബഹ്റൈനില്‍ നൃത്താധ്യാപകനാണ് രാധാകൃഷ്ണന്‍ . കോഴിക്കോട് ചേമഞ്ചേരി സ്വദേശിയായ ഇദ്ദേഹവും ഭാര്യ ബിന്ദുവും മകനുമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. തിരുവനന്തപുരം കോളജ് ഓഫ് ആര്‍കിടെക്ചറില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് നന്ദ. 
പത്ത് ദിവസത്തെ അവധിവേളയില്‍ മാതാപിതാക്കളോടൊപ്പം കഴിയാനായി എത്തിയപ്പോള്‍ യാദൃശ്ചികമായി നവരാത്രി ആഘോഷത്തില്‍ അഛനോടൊപ്പം നൃത്തം ചെയ്യുവാന്‍ സാധിച്ച സന്തോഷത്തിലാണവര്‍.  നൃത്തത്തില്‍ അഛന്‍ തന്നെയാണ് ഗുരു. 12ാം ക്ളാസ് വരെ ഇന്ത്യന്‍ സ്കൂളിലാണ് പഠിച്ചത്. നിരവധി വേദികളില്‍ നന്ദ നൃത്തം ചെയ്തിട്ടുണ്ട്. പോയ വര്‍ഷം രാധാകൃഷ്നും മകനായ ഹരിനന്ദനും ഒരുമിച്ച് നൃത്തം ചെയ്തിരുന്നു. ഹരി മൃദംഗ വാദനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 
കലാരംഗത്ത് ബിന്ദു രാധാകൃഷ്ണനും സജീവമാണ്.നൃത്തത്തിനുള്ള ചമയം, വസ്ത്രാലങ്കാരം എന്നിവ ഒരുക്കുന്നത് ബിന്ദുവാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT