മനാമ: കേരള കാത്തലിക് അസോസിയേഷന്‍ (കെ.സി.എ)സംഘടിപ്പിക്കുന്ന വോളിബാള്‍ ടൂര്‍ണമെന്‍റിന് നവംബര്‍ 12ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൂര്‍ണമെന്‍റ് 15 ദിവസം നീണ്ടുനില്‍ക്കും.
ബഹ്റൈനിലെ വിവിധ സമുദായങ്ങള്‍ക്കിടിയിലെ സൗഹാര്‍ദം ഊട്ടിയുറപ്പിക്കുക എന്നതാണ് കെ.സി.എ-സയാനി മോട്ടോഴ്സ് ഇന്‍റര്‍നാഷണല്‍ വോളിബാള്‍ ടൂര്‍ണമെന്‍റിന്‍െറ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. ബഹ്റൈനിലെ വിവിധ ക്ളബുകള്‍ക്ക് പുറമെ സൗദി, കുവൈത്ത്, ദുബൈ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ ടൂര്‍ണമെന്‍റില്‍ എത്തും. വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനും ട്രോഫി നല്‍കുന്നതോടൊപ്പം വ്യക്തിഗത സമ്മാനങ്ങളും നല്‍കും.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കുന്നുണ്ട്. മാച്ചുകള്‍ എല്ലാദിവസവും വൈകീട്ട് 7.30ന് കെ.സി.എ ഗ്രൗണ്ട്സില്‍ ആരംഭിക്കും. പരിപാടിയില്‍ വന്‍ജനാവലിയെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി സോവിച്ചന്‍ ചെന്നാട്ടുശ്ശേരി പറഞ്ഞു.
ടൂര്‍ണമെന്‍റ് നടത്തിപ്പിനായി കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: എം.കെ.ജേക്കബ്-കണ്‍വീനര്‍, സിജി ഫിലിപ്പ്-ജോ.കണ്‍വീനര്‍, കെ.പി.ജോസ്-കോ ഓര്‍ഡിനേറ്റര്‍, ഷിജു ജോണ്‍-ജോ.കോഓര്‍ഡിനേറ്റര്‍.
ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കെ.പി.ജോസ് (39097226), ഷിജു ജോണ്‍ (39243381), സ്പോര്‍ട്സ് സെക്രട്ടറി കെ.ടി.സിബി (39178763) എന്നിവരുമായി നവംബര്‍ അഞ്ചിനകം ബന്ധപ്പെടണം.
കെ.ടി.സിബി, പ്രമോദ് പ്രഭാകര്‍ (സയാനി മോട്ടോഴ്സ്), ജോളി ജോസഫ്, എം.കെ.ജേക്കബ്, ഷിജു ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.