മനാമ: വൈദ്യുതി ലാഭിക്കുന്നതിനും സുരക്ഷ ഉയര്‍ത്തുന്നതിനുമായി ട്രാഫിക് സിഗ്നലുകളിലെ പരമ്പരാഗത ബള്‍ബുകള്‍ മാറ്റി പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത്-മുനിസ്സിപ്പല്‍-നഗസരാസുത്രണ കാര്യ മന്ത്രാലയത്തിലെ റോഡ്സ് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി കാദിം അബ്ദുല്ലത്തീഫ് വ്യക്തമാക്കി.
നവംബര്‍ ആദ്യവാരം മുതല്‍ ഇതിന്‍െറ ജോലികള്‍ ആരംഭിക്കും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള 115 ഓളം ട്രാഫിക് സിഗ്നലുകളിലെയും ജനങ്ങള്‍ റോഡ് മുറിച്ചു കടക്കുന്ന ഇടങ്ങളിലെയും ബള്‍ബുകളാണ് മാറ്റുക.
പുതിയ ട്രാഫിക് സിഗ്നലുകളില്‍ മുഴുവന്‍ എല്‍.ഇ.ഡി ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. പദ്ധതിക്ക് 5,13,330 ദിനാറാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് അസി. അണ്ടര്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഉപയോഗപ്പെടുത്തുകയും ചെലവ് കുറക്കുന്ന പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നതില്‍ മന്ത്രാലയം ഏറെ മുന്നിലാണ്.
വാഹനമോടിക്കുന്നവര്‍ക്ക് സിഗ്നല്‍ ലൈറ്റുകള്‍ ദൂരെ നിന്ന് തന്നെ ശരിയായി കാണുന്നതിനും അതുവഴി ഗതാഗതം സുഗമമാക്കുന്നതിനും എല്‍.ഇ.ഡി ബള്‍ബുകള്‍ വഴി സാധിക്കും.
പൊടി, മഞ്ഞ്, ഈര്‍പ്പം എന്നിവ മൂലമുള്ള അവ്യക്തത ഒരു പരിധിവരെ മാറ്റാനും കഴിയും. പുറമെ, നിലവിലുള്ള ബള്‍ബുകളേക്കാള്‍ ആയുസും എല്‍.ഇ.ഡി ബള്‍ബുകള്‍ക്കുണ്ട്. വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുന്ന സമയത്ത് താല്‍ക്കാലിക സംവിധാനത്തിലൂടെ പ്രവര്‍ത്തിപ്പിക്കാനും ഇതുവഴി കഴിയും.
2014 ഒക്ടോബറില്‍ ഇതിന്‍െറ ഒന്നാം ഘട്ട പ്രവര്‍ത്തനം പൂര്‍ത്തിയായിരുന്നു. അന്ന് 4,79,820 ദിനാറായിരുന്നു പദ്ധതിക്കായി ചെലവിട്ടത്.
136 ട്രാഫിക് സിഗ്നലുകളിലെ ബള്‍ബുകള്‍ അന്ന് മാറ്റിയിരുന്നു. മൊത്തം 325 ട്രാഫിക് സിഗ്നലുകളാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.