മനാമ: മേളവാദ്യങ്ങളുടെ രാജാവായ ചെണ്ടയില്‍ പരിശീലനം നേടിയ 21 ബഹ്റൈന്‍ പ്രവാസികളുടെ അരങ്ങേറ്റത്തിന് വേദി ഉണരുന്നു. ഇവര്‍ക്കൊപ്പം നാട്ടില്‍ നിന്നുള്ള പത്ത് മേളക്കാര്‍ കൂടി ചേരുന്നതോടെ 71 വാദ്യ കലാകാരന്മാര്‍ ഒന്നിക്കുന്ന വേദിയായി അത് മാറും.
വര്‍ഷങ്ങളായി ബഹ്റൈനിലെ കലാരംഗങ്ങളില്‍ സജീവസാന്നിധ്യമായ സോപാനം വാദ്യ കലാസംഘത്തില്‍ ചെണ്ട അഭ്യസിച്ചവരുടെ അരങ്ങേറ്റത്തോടനുബന്ധിച്ചാണ് ഇന്ത്യക്കു പുറത്ത് ആദ്യമായി ഇത്രയും പേര്‍ ഒരുമിക്കുന്ന ചെണ്ടമേളം അരങ്ങേറുന്നതെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സന്തോഷ് കൈലാസാണ് ഇവരുടെ ഗുരു.
ഒക്ടോബര്‍ 30ന് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കാന്‍ വടക്കേ മലബാറിലെ പ്രശസ്ത വാദ്യകലാകാരന്‍ കാഞ്ഞിലശ്ശേരി പദ്മനാഭനും അദ്ദേഹത്തോടൊപ്പം ഒമ്പത് കലാകാരന്മാരും ബഹ്റൈനില്‍ എത്തും. കൊമ്പ്, കുറുങ്കുഴല്‍, ഇലത്താളം തുടങ്ങിയ വാദ്യങ്ങളില്‍ പരിചിതരായ കലാകാരന്മാരാണ് കേരളത്തില്‍ നിന്നത്തെുക. ബഹ്റൈനില്‍ കഴിഞ്ഞ മാസം ഇലഞ്ഞിത്തറ മേളം അവതരിപ്പിക്കാനത്തെിയ പെരുവനം കുട്ടന്‍ മാരാര്‍ക്കൊപ്പം സന്തോഷും സംഘവും ചേര്‍ന്നിരുന്നു. 71 പേര്‍ അടങ്ങുന്ന കലാകാരന്മാരുടെ മേളപ്പെരുക്കത്തിന് സാക്ഷിയാവാന്‍ നല്ളൊരു ആസ്വാദക സദസുണ്ടാവുമെന്നു സംഘാടകര്‍ പറഞ്ഞു.
കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശിയായ സന്തോഷ് കൈലാസ് കാഞ്ഞിലശ്ശേരി പത്മനാഭന്‍െറ കീഴില്‍ ഗുരുകുല സമ്പ്രദായത്തിലാണ് ചെണ്ട, തിമില, ഇടക്ക എന്നിവ അഭ്യസിച്ചത്. പിന്നീട് കലാമണ്ഡലം ശിവദാസിന്‍െറ കീഴില്‍ കഥകളി ചെണ്ടയിലും പരിശീലനം നേടി. ചെണ്ടയില്‍ അത്യപൂര്‍വമായി ചെയ്യാറുള്ള നിലാവ് സാധകം സദനം വാസുദേവന്‍െറ കീഴില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
രാവിലെ 11 മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ കേളി, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ്, വാദ്യസംഘത്തിന്‍െറ അരങ്ങേറ്റം എന്നിവ നടക്കും. സോപാനത്തിലെ നാലാമത്തെ ബാച്ചിന്‍െറ അരങ്ങേറ്റമാണ് നടക്കുന്നത്. രണ്ടു പെണ്‍കുട്ടികള്‍ക്കു പുറമെ, അരങ്ങേറ്റം കുറിക്കുന്നവരില്‍ അഛനും മക്കളും ഉള്‍പ്പെടുന്നു. കേരളത്തില്‍ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ശിങ്കാരി മേളത്തിന്‍െറ സാന്നിധ്യം ഒരു കലാ പ്രകടനം എന്ന നിലയില്‍ എളുപ്പം വഴങ്ങുന്നതാണെന്നും അതിന് ആഴത്തിലുള്ള പരിശീലനത്തിന്‍െറ പിന്‍ബലം ആവശ്യമില്ളെന്നും സന്തോഷ് പറഞ്ഞു.
ക്ഷേത്രകലയും കുലത്തൊഴിലുമായി ഒതുങ്ങിയിരുന്ന ചെണ്ടമേളത്തെ ഇന്ന് പൊതുസമൂഹം ജാതി-മത ഭേദമില്ലാതെ സ്വീകരിച്ചുകഴിഞ്ഞതായും ചെണ്ട അഭ്യസിക്കാന്‍ എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരും മുന്നോട്ടു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സന്തോഷ് കൈലാസ്, ഹരിദാസ് കൃഷ്ണന്‍, അനില്‍ മാരാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.