മനാമ: തൊഴില്‍ പരിശീലന ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനം തൊഴില്‍ ഫണ്ടായ ‘തംകീനി’ലേക്ക് മാറ്റിയത് സമിതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയില്ളെന്ന് തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ‘തംകീന്‍’ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ഖലീഫയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ മന്ത്രാലയത്തിന് കീഴിലായിരുന്ന തൊഴില്‍ പരിശീലന ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനം ‘തംകീനി’ലേക്ക് മാറ്റി ഈ മാസം ഏഴിനാണ് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ഉത്തരവിറക്കിയത്.
തൊഴില്‍ പരിശീലനം നേരത്തെ ഉണ്ടായിരുന്ന രൂപത്തില്‍ നടത്തുന്നതിനാവശ്യമായ സഹായങ്ങള്‍ മന്ത്രാലയം ‘തംകീന്’ നല്‍കുന്നതിന് ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. അതുവഴി കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇതിന്‍െറ ഗുണഫലം ലഭിക്കുന്നത് തുടരാന്‍ സാധിക്കും.
പരസ്പരം സഹകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്‍െറയും ‘തംകീനി’ന്‍െറയും പ്രതിനിധികള്‍ ചേര്‍ന്ന് സംയുക്ത കമ്മിറ്റി രൂപവത്കരിക്കാനും പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താനും തീരുമാനിച്ചു. രാജ്യത്തിന്‍െറ സാമ്പത്തിക-തൊഴില്‍ മേഖലയിലെ വളര്‍ച്ച ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ തീരുമാനം രാജാവ് എടുത്തിട്ടുള്ളത്.
തൊഴില്‍ വിപണിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും അതുവഴി കൂടുതല്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കി വിവിധ തൊഴില്‍ മേഖലകളിലേക്ക് അവരെ നിയോഗിക്കാനും സാധിക്കും.
സുതാര്യവും കാര്യക്ഷമമവുമായ പ്രവര്‍ത്തനങ്ങളിലൂടെ മെച്ചപ്പെട്ട സ്ഥാപനമായി ‘തംകീനെ’ വളര്‍ത്തുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ഖലീഫ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.