ബോംബാക്രമണ കേസില്‍ 19 പ്രതികള്‍ക്ക് ജയില്‍ ശിക്ഷ

മനാമ: സിത്രയില്‍ നിയമ വിരുദ്ധമായി പ്രകടനം നടത്തി പൊലിസിനെ ആക്രമിക്കുകയും പോസ്റ്റ് ഓഫിസ് സെക്യൂരിറ്റി ഗാര്‍ഡ് റൂമിലേക്ക് ബോംബെറിയുകയും ചെയ്ത കേസില്‍ 19 പ്രതികള്‍ക്ക് ജയില്‍ ശിക്ഷ. 16 പ്രതികളെ 15 വര്‍ഷം തടവിനും മൂന്നു പ്രതികളെ പത്തുവര്‍ഷം തടവിനുമാണ് ഹൈ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. 
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിത്രയില്‍ പ്രകടനം നടത്തിയ സംഘം പൊലീസിനെ നാടന്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇവര്‍ പോസ്റ്റ് ഓഫിസിലെ ഗാര്‍ഡിന്‍െറ മുറിയിലും നാടന്‍ ബോംബ് പൊട്ടിച്ചു. ഗാര്‍ഡിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. ബോംബാക്രമണത്തില്‍ തീപിടിത്തം ഉണ്ടാകുകയും ഗാര്‍ഡ് മണികുമാര്‍ (32) എന്ന നേപ്പാള്‍ സ്വദേശിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 
വധശ്രമം, നിയമവിരുദ്ധമായി പ്രകടനം നടത്തല്‍, ബോംബ് കൈവശം വെക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കുമേല്‍ ചുമത്തി. കേസില്‍ ഏഴു പ്രതികളാണ് പൊലിസ് കസ്റ്റഡിയില്‍ ഉള്ളത്. ശേഷിക്കുന്നവര്‍ ഒളിവിലാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.