മനാമ: ഇന്ത്യയില്‍ നിന്നത്തെുന്ന പ്രമുഖ ഗായകര്‍ അണിനിരക്കുന്ന റാഫി-കിഷോര്‍-മുകേഷ് നൈറ്റ് ഈ മാസം 19ന് വൈകീട്ട് 7.30ന് ഇന്ത്യന്‍ ക്ളബില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഗീത്മാല’ എന്ന് പേരിട്ട പരിപാടിയില്‍ ഹിന്ദി സിനിമാലോകത്തെ എക്കാലത്തെയും മികച്ച ഗാനങ്ങള്‍ പാടും. ബഹ്റൈനിലെ പ്രമുഖ കീബോര്‍ഡ് വായനക്കാരനായ റഫീഖ് വടകരയാണ് ‘മ്യൂസിക് സിറ്റി’ ഓര്‍കസ്ട്രയുടെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ സംഗീതപരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഈ വ്യാഴാഴ്ച നടക്കുന്ന സംഗീതനിശയില്‍ 20ഉപകരണ സംഗീതജ്ഞരും പങ്കെടുക്കും.
അപൂര്‍വമായാണ് ഇത്രയും പേര്‍ ഒരു വേദിയില്‍ ഒരുമിക്കുകയെന്ന് റഫീഖ് വടകര പറഞ്ഞു. പിന്നണിഗായകരായ നയന്‍ഷാ, കൊച്ചിന്‍ ആസാദ്, അനിത ഷെയ്ഖ്, രഞ്ജിത് കുമാര്‍ എന്നിവരാണ് പ്രധാന ആര്‍ടിസ്റ്റുകള്‍. മിത്സുബിഷി മോട്ടോഴ്സും ഹ്യൂണ്ടായിയുമാണ് പരിപാടിയുടെ പ്രായോജകര്‍.
വാര്‍ത്താസമ്മേളനത്തില്‍ നന്ദകുമാര്‍ മേനോന്‍, നന്ദകുമാര്‍, അജിത്, മുഹമ്മദ് സാഖി, അനിതാ ഷെയ്ഖ് എന്നിവരും പങ്കെടുത്തു. വിവരങ്ങള്‍ക്ക് റഫീഖ് വടകരയുമായി ബന്ധപ്പെടാം. നമ്പര്‍: 38878613, 39893506.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.