രക്ഷിതാക്കള്‍ സ്വന്തം വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുവരുന്നത് നിരോധിക്കാന്‍ ആലോചന

മനാമ: മുഹറഖിലെ സ്കൂളുകളിലേക്ക് രക്ഷിതാക്കള്‍ സ്വന്തം വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുവരുന്നത് നിരോധിക്കാന്‍ മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ ആലോചിക്കുന്നു. 
ഈ പ്രദേശത്തെ ഗതാഗതകുരുക്ക് പരിഗണിച്ചാണ് തീരുമാനം. പകരം എല്ലാ ക്ളാസുകളിലെയും കുട്ടികളെ സ്കൂളിലത്തെിക്കാനായി ബസ് ഏര്‍പ്പെടുത്താനാണ് നീക്കം. ഇതുസംബന്ധിച്ച നിര്‍ദേശം മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട്. ഇത് നടപ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലത്തിന്‍െറയും ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലത്തിന്‍െറയും സഹകരണം ആവശ്യമാണ്. 
നിലവില്‍ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ബസ് സൗകര്യമുള്ളതെന്നും പുതിയ നിര്‍ദേശം എല്ലാ ഗ്രേഡിലുമുള്ള കുട്ടികളെയും ലക്ഷ്യമിട്ടുള്ളതാണെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സിനാന്‍ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് നടപ്പായാല്‍ ഗ്രാമങ്ങളില്‍ നിന്ന് കുട്ടികളെ സ്കൂളില്‍ എത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും ദിനേന അനുഭവപ്പെടുന്ന പ്രയാസം ഇല്ലാതാക്കാനാകും. സുരക്ഷാപ്രശ്നങ്ങളില്ളെന്ന് വ്യക്തമായാല്‍ രക്ഷിതാക്കള്‍ കുട്ടികളെ സര്‍ക്കാര്‍ ഒരുക്കുന്ന ബസുകളില്‍ അയക്കും. 
എല്ലാ രക്ഷിതാക്കളും കുട്ടികളുമായി സ്കൂളിലേക്ക് വരുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. ഇതുമൂലം പലര്‍ക്കും ഓഫിസിലും സമയത്ത് എത്താനാകുന്നില്ല. 
പുതിയ പദ്ധതി നിലവില്‍ വന്നാല്‍ ഈ അവസ്ഥയില്‍ വലിയ മാറ്റമുണ്ടാകും. എന്നാല്‍ ബസുകളില്‍ എല്ലാ ആധുനിക സംവിധാനങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്താനാകണമെന്നും അല്‍ സിനാന്‍ പറഞ്ഞു. ഇതില്‍ കുട്ടികള്‍ക്ക് വീട്ടിലത്തെും വരെയുള്ള വിരസത ഒഴിവാക്കാനായി എല്‍.സി.ഡി, ഡി.വി.ഡി സൗകര്യവും സാറ്റ്ലൈറ്റ് ലിങ്കും ഒരുക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹറഖില്‍ നിന്ന് തുടങ്ങുന്ന പദ്ധതി ഭാവിയില്‍ മനാമ ഉള്‍പ്പെടെ എല്ലായിടത്തേക്കും വ്യാപിപ്പിക്കാം. ഇത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ്. എന്നാല്‍ സുരക്ഷാകാര്യങ്ങളില്‍ രക്ഷിതാക്കളുടെ വിശ്വാസം ആര്‍ജ്ജിക്കേണ്ടത് മന്ത്രാലയങ്ങളുടെ ബാധ്യതയാണെന്ന് അല്‍ സിനാന്‍ കൂട്ടിച്ചേര്‍ത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.